പി പി ചെറിയാൻ
 
തുള്‍സ(ഒക്കലഹോമ ): നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉൾപ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് ശാസ്ത്രക്രിയക്കുശേഷം അനുഭവപ്പെട്ട വേദനക്കുള്ള ചികിത്സ ആവശ്യപ്പെട്ട സന്ദർഭങ്ങളിലെല്ലാം ലഭിക്കാത്തതിനാലാണെന്നു ഒക്കലഹോമ പോലീസ് ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഓക്‌ലഹോമ റ്റുൾസയിലെ സെന്റ് ഫ്രാൻസിസ് ആശുപത്രി നാറ്റാലി മെഡിക്കൽ  ബിൽഡിംഗിലുണ്ടായ  വെടിവയ്പ്പിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ നാലു പേരാണ്‌ കൊല്ലപ്പെട്ടതു . ഡോക്ടറുടെ ചികിത്സക്കു  വിധേയനായ അക്രമി മൈക്കിൾ ലൂയിസ് സ്വയം വെടിയുതിർത്തു  ആത്മഹത്യ ചെയ്തു . വെടിവെപ്പിൽ പത്തോളം  പേർക്ക് നിസ്സാരമായി.പരുക്കേട്ടിട്ടുണ്ട്.
 
അസ്ഥി രോഗ വിദക്തൻ ഡോ:പ്രീസ്റ്റണ് ഫിലിപ്സ് ,ഡോ: സ്റ്റെഫിനി ഹുസെൻ ,ഓഫീസ് ജീവനക്കാരി അമെൻഡ ഗ്ലെൻ,ചികിത്സക്കെത്തിയ രോഗി വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെച്ചു പ്രതിയുടെ നട്ടെലിൽ വേദനക്കായിരുന്നു കഴിഞ്ഞ മാസം  ശാസ്ത്രക്രിയക്കു വിധേയനായതു .ശാസ്ത്രക്രിയക്കു ശേഷവും വേദന വിട്ടുപോയിരുന്നില്ല. പലവട്ടം ഇയ്യാൾ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ആവശ്യപെട്ടിരുന്നുവെങ്കിലും ലഭിച്ചില്ല.. സമ്മഭാവത്തിനു തലേ ദിവസം ഇയാൾക്ക് ഡോക്ടറെ കണ്ണൻ അനുമതി ലഭിച്ചിരുന്നു,എന്നിട്ടും വേദന കുറഞ്ഞില്ല.
 
തുടർന്ന് ഇയ്യാൾ പുതി രണ്ടു തോക്കുകൾ വാങ്ങി . പിറ്റേദിവസം  ജൂൺ ഒന്നു  വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിൽ എത്തി   അക്രമി ഡോക്ടറുടെ ഓഫീസിൽ കടന്നു വെടിയുതിർക്കുകയായിരുന്നു.. ഡോക്ടറിനെ വധിക്കുകയായിരുന്നു ലക്ഷ്യവും. എന്നാൽ തന്നെ തടസപ്പെടുത്തിയാൽ അവരെയും വധിക്കും എന്ന് നേരത്തെതന്നെ ഇയ്യാൾ എഴുതിവെച്ചിരുന്നു .
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ എത്തിച്ചേർന്ന പോലീസ് കണ്ടെത്തിയത് ഡോക്ടറുടെ ഓഫിസിനകത്തു അഞ്ചു പേര് വെടിയേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്.അഞ്ചു  പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.
 
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്സസ് സംസ്‌ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്കൂളിൽ 18 വയസ്സുള്ള അക്രമി സാൽവദോർ റാമോസ് നടത്തിയ വെടിവയ്പിൽ  19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെ‌ട്ടിരുന്നു. 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here