പ്രസന്നന്‍ പിള്ള

ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാമൂഹിക പ്രതിബദ്ധതയും അമേരിക്കന്‍ സമൂഹത്തെ കേരളവുമായി ബന്ധിപ്പിക്കാനുള്ള തീഷ്ണതയും പ്രശംസനീയമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് പ്രസ്താവിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2022 – 2023 വര്‍ഷത്തേക്കുള്ള വര്‍ക്കിങ്ങ് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എം ബി രാജേഷ്.

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നല്‍കിവരുന്ന മാധ്യമ ശ്രീ, മാധ്യമ രത്‌നം, മാധ്യമ പ്രതിഭാ അവാര്‍ഡുകളും, കേരളത്തിലെ പത്രപ്രവര്‍ത്തന മേഖലയില്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്ന സ്റ്റെപ്പ് പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ പ്രസ്‌ക്ലബ്ബിന്റെ ദീര്ഘവീക്ഷണത്തിന്റെയും കരുതലിന്റെയും ഉദാഹരണങ്ങളാണ് എന്നദ്ദേഹം അറിയിച്ചു.

ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ശിവന്‍ മുഹമ്മപ്രവര്‍ത്തനോദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു. കേരളീയ സാംസ്‌കാരികത അമേരിക്കന്‍ മണ്ണില്‍ വളര്‍ത്തിയടുക്കാന്‍ സംഘടനകളും മാധ്യമങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ശിവന്‍ മുഹമ്മ തന്റെ അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റര്‍ ബോര്‍ഡ് അംഗങ്ങളും സന്നിഹിതരായിരുന്നു. ചടങ്ങില്‍ ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡണ്ട് സുനില്‍ തൈമറ്റം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, നാഷണല്‍ സെക്രട്ടറി രാജു പള്ളത്ത്, നാഷണല്‍ വൈസ് പ്രസിഡണ്ട് ബിജു സഖറിയാ തുടങ്ങിയവര്‍ സംസാരിച്ചു.

ചിക്കാഗോയിലെ മലയാളീ സമൂഹം ഇതുവരെ ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് നല്‍കിയ എല്ലാ സഹകരണത്തിനും നന്ദി പറയുന്നതായും അത് തുടര്‍ന്നും ഉണ്ടാവണമെന്നും അടുത്ത വര്‍ഷം ജനുവരി ഏഴാം തീയതി എറണാകുളത്തു നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ എല്ലാവരും പങ്കടുക്കണമെന്നു ഇന്ത്യ പ്രെസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം അഭ്യര്‍ത്ഥിച്ചു. ചിക്കാഗോയിലെ മലയാളി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ചിക്കഗോയിലെ കഴിഞ്ഞ വാരത്തില്‍ അന്തരിച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും മുന്‍ ഫൊക്കാനാ പ്രസിഡന്റുമായിരുന്ന മറിയാമ്മ പിള്ളക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ട്രഷറര്‍ അനില്‍ മാറ്റത്തിക്കുന്നേല്‍ സ്വാഗതവും, ജോയിന്റ്‌റ് സെക്രട്ടറി വര്‍ഗ്ഗീസ് പാലമലയില്‍ കൃതജ്ഞാതാ പ്രകാശനവും നടത്തിയ സമ്മേളനത്തില്‍ ബിജു സഖറിയാ, ഡോ. സിമി ജെസ്റ്റോ എന്നിവര്‍ എം.സി. മാരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here