ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ ഏപ്രില്‍ ഒന്‍പതിന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ് ക്‌നാനായ പളളിയുടെ ഹാളില്‍ വച്ച് വിപുലമായി നടത്തുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അധ്യക്ഷതയില്‍ ഏഴു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ കൗണ്‍സിലര്‍ ഓഫീസര്‍ രാജേശ്വരി ചന്ദ്രശേഖരനും എഴുത്തുകാരി രതീദേവിയും സംസാരിക്കുന്നു. തദവസരത്തില്‍ ഷിക്കാഗോയിലെ വിവിധ തലങ്ങളില്‍ നേതൃത്വത്തിലിരിക്കുന്ന വനിതകള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്ന താണ്. പ്രസ്തുയോഗത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷനിലെ ആദ്യകാല വനിതകളെ ആദരിക്കുന്നതുമാണ്.

ഏപ്രില്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ ഏഴുമണിവരെ വനിതകള്‍ക്കായി വിവിധയനം കലാമത്സരങ്ങളും നടത്തുന്നതാണ്. ഫ്‌ലവര്‍ അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍, ഫ്രൂട്ട് കാര്‍വിങ്, ഹെയര്‍ സ്‌റ്റൈലിങഅ, മലയാളം ഗാനം, ഡിബേറ്റ്, ഡംഷരാഡ്‌സ്, മിമിക്രി, മോണോ ആക്ട് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഇരുപത് വയസിന് മുകളിലുളള എല്ലാ മലയാളി വനിതകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

യോഗത്തിനുശേഷം ഷിക്കാഗോയിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയും ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ രത്‌നം ആയി കിരീടം ചൂടിയ അന്‍ഷ ജോയി അമ്പേനാട്ടിന്റെ പെര്‍ഫോര്‍മന്‍സും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഷിക്കാഗോയിലെ എല്ലാ മലയാളികളേയും കുടുംബ സമേതം ഡിന്നറോടുകൂടെ നടത്തുന്ന ഈ പരിപാടികളിലേക്ക് സ്‌നേഹ പൂര്‍വ്വം ക്ഷണിച്ചു കൊളളുന്നു.

വനിതകള്‍ക്കായി നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജൂബി വളളിക്കളം :312 685 5829 സുനൈന ചാക്കോ : 847 401 1670 ആഷ മാത്യു :219 669 5444 ചിന്നു തോട്ടം :630 863 4984

LEAVE A REPLY

Please enter your comment!
Please enter your name here