ഡാളസ്: ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ (GIC) Inc. ഇന്ത്യന്‍ വംശജരായ ആളുകളുടെ ലാഭേച്ഛയില്ലാത്ത ഒരു ആഗോള ശൃംഖലയാണ്. യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും മറ്റു സമാന ചിന്താഗതിയുള്ള സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരെയും, ലോകമെമ്പാടുമുള്ള സമൂഹത്തിന് പ്രയോജനപ്പെടുന്ന സംരംഭങ്ങളില്‍ ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായും ഈ നെറ്റ് വര്‍ക്ക് സംഘടനയുടെ ഉദ്ദേശ്യം. ജിഐസി, ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ഒരു സാര്‍വ്വ ലൗകിക സംഘടനയാണ്.

സമൂഹത്തിന്റെയും നന്മയ്ക്കും പുരോഗമനത്തിനും ലക്ഷ്യമിടുന്ന ഏതൊരു ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക സംഘടനയ്ക്കും ശൃംഖലയ്ക്കും, ജിഐസിയുമായി അഫിലിയേറ്റ് ചെയ്യാന്‍ കഴിയും. അഫിലിയേറ്റ് ചെയ്യപ്പെടുവാനായി രൂപീകരിച്ച വിഭാഗത്തിന്റെ തലവന്‍ മുന്‍ പോളണ്ട് അംബാസിഡര്‍ ആയി സേവനം അനുഷ്ടിച്ച ശ്രീകുമാര്‍ മേനോന്‍ ആണ്. നിരവധി പ്രമുഖര്‍, സാമൂഹിക സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍, മുന്‍ ഇന്ത്യന്‍ അംബാസഡര്‍മാര്‍, മുന്‍ ഡിജിപിമാര്‍, മുന്‍ ഐഎഎസ്, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ എന്നിവരും മറ്റ് അഭ്യുദയകാംക്ഷികളും സമൂസേവനത്തിനായി തങ്ങളുടെ നിതാന്തമായ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ നെറ്റ്വര്‍ക്കിന്റെ പിന്‍ബലമായി പ്രവര്‍ത്തിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ സ്ഥാപക അംഗങ്ങള്‍ 2022 ജൂലൈ 9 ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7:00 മണിക്ക് സൂം പ്ലാറ്റ്ഫോമില്‍ സംഘടനയുടെ കാഴ്ചപ്പാടും ദൗത്യവും അംഗീകരിക്കുന്നതിനും ഒരു ആഗോള കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുമായി യോഗം ചേര്‍ന്നു. ഈശ്വര പ്രാര്‍ത്ഥനക്കു ശേഷം ജയ്പൂര്‍ ജെകെ ലക്ഷ്മിപത് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ.മിലിന്ദ് തോമസ് തേമാലില്‍ സദസ്സിനെ പരിചയപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തോളം സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികളുമായി ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ നടത്തുകയും ആദ്യ മീറ്റിംഗില്‍ തന്നെ ഡോ. താരാ സാജന്‍ സംഘടനയുടെ വിഷന്‍, മിഷന്‍, ഘടന മുതലായവ വായിക്കുകയും ഒരേ സ്വരത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

ലോകം എമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന മനോഹരമായ ആശയങ്ങളും ആദര്‍ശവും ഉള്‍കൊള്ളുന്ന പാക്കേജ് രൂപീകരിക്കുന്നതില്‍, മുഖ്യ സംഘാടകനായ പി. സി. മാത്യു, ഡോ. അറ്റോര്‍ണി സോജി ജോണ്‍, ഡോ. മാത്യു ജോയ്സ്, അഡ്വ. സൂസന്‍ മാത്യു, ബിഷപ്പ് മൂര്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കുര്യന്‍ തോമസ്, നോവലിസ്റ്റായ പ്രൊഫ്. കെ. പി. മാത്യു, പോണ്ടിച്ചേരി വിസിറ്റിംഗ് പ്രൊഫസര്‍ കൂടി ആയ സുധിര്‍ നമ്പ്യാ, ഡോ. ജിജാ മാധവന്‍ ഹരി സിംഗ് ഐ. പി. എസ് (മുന്‍ കര്‍ണാടകാ ഡി. ജി.പി.), ഡോ. ജേക്കബ് പുന്നൂസ് ഐ. പി. എസ് (മുന്‍ കേരളാ ഡി. ജി. പി.), പേരുകേട്ട ദീപിക ദല്‍ഹി ബ്യുറോ ചീഫ് ജോര്‍ജ്, കള്ളിവയലില്‍, പ്രൊഫ്. ജോയ് പല്ലാട്ടു മഠം മുതലായവര്‍ ആണ്.

ഇന്ത്യന്‍ ഫ്‌ലാഗിന്റെ മൂന്നു നിറങ്ങളൂം ഉള്‍പ്പെടുത്തി ഇന്ത്യയുടെ ചിത്രം ഉള്ളില്‍ ആധുനിക ശൈലിയില്‍ പ്രതിബിംബിച്ചുകൊണ്ടു അശോകചക്രത്തിന്റെ നിറമുള്ള ഒരുറിങ്ങില്‍ ‘ഗ്ലോബല്‍’ പ്രതിഫലിക്കുന്ന ‘ജി’ യില്‍ തീര്‍ത്ത ലോഗോ സംഘടനയുടെ ആശയം മുഴുവനായി വിളിച്ചോതുന്നു. ഗ്ലോബല്‍ ഗുഡ് വില്‍ അംബാസഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജിജോ മാധവന്‍ ഹരി സിംഗ് ‘ഇന്ത്യന്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് എന്ന ആശയം മനോഹരം ആണെന്നും ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുന്നതിന് താന്‍ കടപ്പെട്ടിരിക്കുന്നു എന്നും’ അനുമോദന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

മുന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും സംഘടനാ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളതും യു.എസ്.എ.യിലെ ടെക്‌സസിലെ ഡാളസ് കൗണ്ടിയില്‍ ഗാര്‍ലന്‍ഡ് സിറ്റിയില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ‘റണ്‍ ഓഫ്’ സ്ഥാനാര്ഥിയുമായ ശ്രീ. P.C. മാത്യു, GIC യുടെ ഓര്‍ഗനൈസര്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള പ്രമുഖരായ ഇന്ത്യക്കാരുമായി ആശയങ്ങള്‍ കൈമാറുകയും അമേരിക്കന്‍ മോഡലില്‍ ‘സര്‍വന്റ് ലീഡര്‍ഷിപ്പ്’ മനോഭാവത്തോടെ കമ്മ്യൂണിറ്റിയെ സേവിക്കുന്നത് ഒരു മഹത്തായ കാഴ്ചപ്പാടായിരിക്കുമെന്നും വിവരിച്ചു. അനേകര്‍ക്ക് GIC വഴി ഗുണകരമായ കാര്യങ്ങള്‍ ചെയ്‌തെടുക്കുവാന്‍ കഴിയുമെന്നും ജയവും തോല്‍വിയുമല്ല, നേരെ മറിച്ചു ഏവരും തങ്ങള്‍ക്കു ജന്മനാ കിട്ടിയ കഴിവുകളിലൂടെ മറ്റുള്ളവര്‍ക് സേവകന്മാര്‍ ആയി മാറുമ്പോള്‍ ഏവരും ഒരുപോലെ ജയിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് പങ്കെടുത്ത എല്ലാ നേതാക്കളും പ്രസംഗിച്ചു. എല്ലാ പൊസിഷനുകളും എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

GIC യുടെ ഗ്ലോബല്‍ സ്ഥാപക സാരഥികള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടവര്‍:
1. ഗ്ലോബല്‍ പ്രസിഡന്റ്. : പി. സി.മാത്യു

2. വൈസ് പ്രസിഡന്റ്: പ്രൊഫ. ജോയ് പല്ലാട്ടുമഠം
3. ജനറല്‍ സെക്രട്ടറി : സുധീര്‍ നമ്പ്യാര്‍
4. അസി. സെക്രട്ടറി. : അഡ്വ. യാമിനി രാജേഷ്
5. ട്രഷറര്‍: ഡോ. താര ഷാജന്‍

6. അസോസിയേറ്റ് ട്രഷറര്‍: ടോം ജോര്‍ജ് കോലത്ത്


‘ഗവണ്മെന്റ് സെര്‍വിസില്‍ നീണ്ട കാലം സേവനമനുഷ്ഠിച്ച ശേഷം ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ പോലുള്ള ഒരു മഹത്തായ സംഘടനയുടെ ഭാഗം ആകുവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നു’ എന്ന് മുന്‍ കേരളാ ഡി.ജി. പി ജേക്കബ് പുന്നൂസ് പ്രതികരിച്ചു. മുന്‍ കേരളം ഫോറസ്‌ററ് ചീഫ് ആയിരുന്ന കെ ജെ വര്ഗീസ് ഐ എഫ് എസ് ‘ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ പോലുള്ള ആശയങ്ങള്‍ ലോകം എമ്പാടും ഉള്ള ഇന്ത്യക്കാര്‍ക്ക് ഒരു നല്ല പ്രവര്‍ത്തന മേഖല ആയിരിക്കും’ എന്ന് പറഞ്ഞു. മുന്‍ ഫോറെസ്‌റ് ഡയറക്ടര്‍ കൂടി ആയിരുന്ന ടി. പി. നാരായന്കുട്ടി ഇന്ത്യന്‍ കൗണ്‌സിലിലൂടെ അനേക ഇന്ത്യക്കാര്‍ക്ക് നന്മകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു. വിദേശ രാജ്യങ്ങളായില്‍ അംബാസിഡര്‍ ആയി സേവനം അനുഷ്ടിച്ച ശ്രീകുമാര്‍ മേനോനോന്‍ ലോകം എമ്പാടും ഉള്ള ഇന്‍ഡ്യക്കാര്‍ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു ആശ്രയം ആവട്ടെ എന്ന് ആശംശിച്ചു. നയിക്കാനുള്ള അഭിനിവേശവും പ്രതിബദ്ധതയും അടിസ്ഥാനമാക്കി വിവിധ മേഖലകളുടെ നേതൃത്വം വഹിക്കാന്‍ ചെയര്‍പേഴ്സണുകളെയും തിരഞ്ഞെടുത്തു:

1.- സംഘടനകളുടെ അഫിലിയേഷന്‍ : ശ്രീകുമാര്‍ മേനോന്‍ (മുന്‍ അംബാസഡര്‍)

2.- കല & സംസ്‌കാരം/ഭാഷ: ഡോ. ജിജാ സിംഗ് I.P.S, DGP(റിട്ട), ബാംഗ്ലൂര്‍

3.- ബിസിനസ്: ഡോ. രാജ് മോഹന്‍ പിള്ള, കേരളം

4.- ചാരിറ്റി/മാനവികത: ടി.കെ, വിജയന്‍, ഒമാന്‍

5.- സിവിക് എന്‍ഗേജ്‌മെന്റ് : എല്‍ദോ പീറ്റര്‍ & അറ്റോര്‍ണി സോജി ജോണ്‍ പിഎച്ച് ഡി

6.- കംപ്ലെയ്ന്‍സ് /ബൈലോ ഭേദഗതികള്‍ : അഡ്വ. സൂസന്‍ മാത്യു

7.- വിദ്യാഭ്യാസം : ഡോ. കുര്യന്‍ തോമസ് & പ്രൊഫ. വി.സി. ജോണ്‍, കേരളം

8.- പരിസ്ഥിതി: ഡോ. എലിസബത്ത് മാമ്മന്‍, ന്യൂജേഴ്സി & പ്രദീപ് നായര്‍

9.- ആരോഗ്യവും ആരോഗ്യവും: ഡോ. ഈപ്പന്‍ ജേക്കബ് എംഡി എംപിഎച്ച്

10.- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: ഡോ. അജില്‍ അബ്ദുള്ള, കേരളം

11.- സാഹിത്യം: പ്രൊഫ.കെ.പി. മാത്യു & പ്രൊഫ. എബ്രഹാം വറുഗീസ്, ഇന്ത്യ

12.- പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹം: ഡോ. നാരായണന്‍ കുട്ടി.

13.- മീഡിയ & പബ്ലിസിറ്റി: ഡോ. മാത്യു ജോയ്‌സ്, ലാസ് വെഗാസ്, യുഎസ്എ

14.- നഴ്‌സിംഗ് & സീനിയര്‍ കെയര്‍: ഉഷാ ജോര്‍ജ്, ന്യൂജേഴ്സി

15.- പ്രവാസി ലീഗല്‍ സെല്‍: ഡോ. രാജീവ് രാജധാനി & അബ്ദുള്ള മഞ്ചേരി

16.- കമ്മ്യൂണിറ്റി ഔട്ട് റീച് : ഡോ. മിനി വേണുഗോപാല്‍ & ഡോ . മേനോന്‍ യുപി ആര്‍

17.- പബ്ലിക് റിലേഷന്‍സ് : അഡ്വ. സീമ ബാലസുബ്രഹ്‌മണ്യം, ഓസ്ട്രേലിയ

18.- സയന്‍സ് & എന്‍ജിനീയറിങ്. : ഡോ. മിലിന്ദ് തോമസ്, ജയ്പൂര്‍ & ഉദയ് സക്കോര്‍ക്കര്‍

19.- വിദ്യാര്‍ത്ഥികളുടെ നേതൃത്വം : തെരേസ ജോയ് & ആഗ്‌നസ് ജോയ്

20.- ഡേറ്റാ മാനേജ്‌മെന്റ് : ശരത് കെ എടത്തില്‍ & ചന്തു നല്ലൂര്‍

21.- സ്ത്രീ ശാക്തീകരണം : ശോശാമ്മ ആന്‍ഡ്രൂസ് & ആലീസ് മഞ്ചേരി

22.- യൂത്ത് & സ്റ്റുഡന്റ്‌സ് ശാക്തീകരണം: ഡോ. നാരായണ്‍ ജംഗ, ഓസ്റ്റിന്‍, ടെക്‌സസ്


GIC യ്ക്ക് വിവിധ മേഖലകളില്‍ ഉന്നത തല പ്രാതിനിധ്യം വഹിക്കുവാനും പ്രചാരകര്‍ ആകുവാനുമായി നോമിനേറ്റ് ചെയ്യപ്പെട്ട ഗ്ലോബല്‍ അംബാസഡര്‍മാര്‍:


1. ഡോ. ജിജാ മാധവന്‍ ഹരിസിംഗ്, (ഗുഡ് വില്‍ അംബാസഡര്‍)

2. ജേക്കബ് പുന്നൂസ് ഐപിഎസ് ഡിജിപി (റിട്ട.)

3. ഋഷി രാജ് സിംഗ് IPS DGP (റിട്ട.)

4. പാസ്റ്റര്‍ ഷാജി കെ ഡാനിയല്‍

5. ഡോ. ആനി ലിബു

6.. ഡോ. ആനി പോള്‍

7. ഡോ. എസ്.എസ്.ലാല്‍

8. കമലേഷ് സി മേത്ത

9. സന്ദീപ് ശ്രീവാസ്തവ

10. മനോജ് എബ്രഹാം ഐപിഎസ് എഡിജിപി

11. ജോര്‍ജ് കള്ളിവയല്‍

12. കെ.ജെ. വര്‍ഗീസ് ഐഎഫ്എസ് (റിട്ട.)

13. ഡോ.വര്‍ഗീസ് പേരയില്‍

14. ഡോ.സജി തോമസ് യുഎന്‍ (റിട്ട)

15. അഡ്വ.ജോസ് എബ്രഹാം


G I. C യുടെ ശക്തിയും ഊര്‍ജവുമായി വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സ്ഥാപക അംഗങ്ങള്‍:


അനില്‍.ടി, (ദുബായ്), അഡ്വ. അനിയന്‍ ജോര്‍ജ്, (ന്യൂജേഴ്സി), അഡ്വ. ദീപക് മാമ്മന്‍, അഡ്വ. ജോബി വര്‍ഗീസ്, (ഡല്‍ഹി), അഡ്വ. ജോഗി, അഡ്വ. ടാജി ജോര്‍ജ്, (ബാംഗ്ലൂര്‍), ഐത്ത് നമ്പൂതിരി, അനില്‍ അഗസ്റ്റിന്‍, ബാബുരാജന്‍, (ഖത്തര്‍), ബാലകൃഷ്ണന്‍, ബെഞ്ചമിന്‍ തോമസ്, ദര്‍ശന, ദിവ്യ വാര്യര്‍, ഡോ. അമീര്‍ അല്‍ത്താഫ്, (ടിഎന്‍), ഡോ. ഭാര്‍ഗവ് പ്രജ്ജ്വള്‍ പത്രി, (ഇന്ത്യ), ഡോ. ചന്ദ്ര മിത്തല്‍, (ഹൂസ്റ്റണ്‍), ഡോ. ഡെയ്സി ക്രിസ്റ്റഫര്‍, ഡോ. ജേക്കബ് തോമസ്, (ന്യൂയോര്‍ക്ക്), ഡോ. പി.വി. ചെറിയാന്‍, (ബഹ്റൈന്‍), ജോര്‍ജ്ജ് ജോസഫ്, (ബഹ്റൈന്‍), ജിജോയ് ജോര്‍ജ്, ജെയ്സി ജോര്‍ജ്ജ്, (ഡാളസ്), ജെയ് മല്‍ഹോത്ര. , (ഹൂസ്റ്റണ്‍), JKC ഇന്ത്യ, ജോസഫ് പൊന്നോളി,(ഹൂസ്റ്റണ്‍) ജോയ് കെ. മാത്യു, (ഓസ്ട്രേലിയ), കൃഷ്ണകുമാര്‍ എടത്തില്‍, മാത്യൂസ് എബ്രഹാം, മാത്തുക്കുട്ടി ആലുംപറമ്പില്‍, മായങ്ക്, മിനി സുധീര്‍, ശ്രീ. അരവന്ദ്, പോളണ്ട്, ശ്രീമതി ഹേമ വിരാനി, ന്യൂയോര്‍ക്ക്. , ശ്രീമതി സംഗീത ദുവ, (ഹൂസ്റ്റണ്‍), എന്‍ജെ ജോണ്‍സണ്‍ ഡിവൈഎസ്പി (റിട്ട.), പര്‍വീണ്‍ ചോപ്ര, (ന്യൂയോര്‍ക്ക്), പിപി ശശീന്ദ്രന്‍, പ്രോ-ടേം മേയര്‍ കെന്‍ മാത്യു, (ഹൂസ്റ്റണ്‍), യുഎസ്എ, പ്രൊഫ. ഷാജി ഫിലിപ്പ്, (ചൈന), രാജീവ് അലക്‌സാണ്ടര്‍, റേ പിള്ള, (ഓസ്‌ട്രേലിയ), റോണ തോമസ്, (ഒമാന്‍), സാബിഖ് പി വളപ്പില്‍, സാബു കുര്യന്‍, അറ്റ്‌ലാന്റ യുഎസ്എ, സജി മാത്യൂസ്, (ബാംഗ്ലൂര്‍), സഞ്ജീവ് കുമാര്‍, സത്യ സിംഗ്, ഷാജി ഫിലിപ്പ്, (ബാംഗ്ലൂര്‍), ശിവ യുഎസ്എ, സുബാഷ് റസ്ദാന്‍, സുബിന്‍സ് സെബാസ്റ്റ്യന്‍, സുധീര്‍ മോഹന്‍, സുമീത്, തമ്പാനൂര്‍ മോഹന്‍, ബിസി (കാനഡ), ടോബിന്‍ ടോം, (ഡാളസ്, യുഎസ്എ), രാജു കുര്യന്‍, (സൗദി അറേബ്യ), ഡോ. ഷുതി നാ പോദ്ദാര്‍, ഏക്താ രാജര്‍ഹിയ മീനടി, ഡോ. കുമാര്‍ രാജപ്പന്‍, മഞ്ജു രാമചന്ദ്രന്‍ അവൈദി


ജിഐസിയുടെ മിഷന്‍ സ്റ്റേറ്റ്മെന്റ് അനുസരിച്ച്, നല്ല പ്രശസ്തിയുള്ള ലാഭേച്ഛയില്ലാത്ത ഓര്‍ഗനൈസേഷനുകള്‍ക്ക്, ജി ഐ സി യുമായി അഫിലിയേറ്റ് ചെയ്യുവാന്‍ സാധിക്കും. പോളണ്ട് ഉള്‍പ്പെടെ ശ്രീ. നിരവധി രാജ്യങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന ശ്രീകുമാര്‍ മേനോന്‍. അഫിലിയേഷന്‍ ഏരിയയെ നയിക്കാനും , സെന്റര്‍ ഓഫ് ബിസിനസ് എക്‌സലന്‍സില്‍ ഡോ. രാജ്‌മോഹന്‍ പിള്ളയ്ക്കൊപ്പം പ്രവര്‍ത്തിക്കാനും സമ്മതിച്ചു.


2022 ജൂലൈ 30-ന് GIC-യുടെ ആഗോള ലോഞ്ചിംഗിനൊപ്പം, സൂം വഴിയും സോഷ്യല്‍ മീഡിയ സ്ട്രീമിംഗിലൂടെയും പൊതുജനങ്ങളിലേക്ക് സംഘടനയെ സാമൂഹ്യവും സാംസ്‌കാരികവുമായ തലങ്ങളില്‍ ലോകമെമ്പാടും പരിചയപ്പെടുത്താനും പൊതുജന പങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തനസജ്ജമാക്കാനും സ്ഥാപകരുടെ യോഗം തീരുമാനിച്ചു. ഓരോ രാജ്യത്തിനും നാഷണല്‍ കമ്മിറ്റികളും സ്റ്റേറ്റ് കമ്മിറ്റികളും ചാപ്റ്ററുകളും ഉണ്ടവയും. ആദ്യ ചാപ്റ്റര്‍ ടെക്സാസിലെ ഓസ്റ്റിനില്‍ സ്ഥാപിച്ചതായി ജനറല്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍ അറിയിച്ചു. ചേര്‍ന്നു പ്രവര്‍ത്തിക്കുവനും ചാപ്റ്ററുകള്‍ രൂപീകരിക്കുവാനും താല്പര്യമുള്ളവര്‍ പി. സി. മാത്യുവിനെ യോ സുധിര്‍ നമ്പ്യാരെയോ ബന്ധപ്പെടാവുന്നതാണ്. (972 999 6877 , 732 822 9374) മറ്റു വിശദവിവരങ്ങള്‍ GIC യുടെ വെബ് സൈറ്റായ www.globalindincouncil.org മുഖേന ലഭ്യമാക്കുന്നതാണ്.


ന്യൂസ് റിലീസ് : ഡോ. മാത്യു ജോയിസ്

മീഡിയാ & പബ്ലിസിറ്റി ചെയര്‍

LEAVE A REPLY

Please enter your comment!
Please enter your name here