കോവിഡിന്റെ മറവില്‍ വന്‍ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന് 46 മാസത്തെ തടവിന് ശിക്ഷിച്ച് കോടതി. ഗൗരവ്ജിത് രാജ് സിംഗ് എന്ന 27 കാരനെയാണ് കോടതി ശിക്ഷിച്ചത്. കോവിഡ് ബാധിതരായവര്‍ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് മില്യണ്‍ ഡോളറിന്റെ തട്ടിപ്പാണ് ഗൗരവ്ജിത് നടത്തിയത്. 46 മാസത്തെ തടവും മൂന്നു വര്‍ഷത്തെ നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്.

2020 മെയിലാണ് സിംഗ് തട്ടിപ്പ് നടത്തിയത്. പണം മുന്‍കാറായി അയച്ചാല്‍ പിപിഇ കിറ്റുകള്‍ എത്തിച്ചു നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. പത്ത് പേരില്‍ നിന്നാണ് ഇങ്ങനെ പണം തട്ടിയത്. ജിജെഎസ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. സിംഗിന്റെ വാക്കുകള്‍ വിശ്വസിച്ച ഉപഭോക്താക്കള്‍ അഡ്വാന്‍സ് തുകയായ രണ്ട് മില്യണ്‍ ഡോളര്‍ ഓണ്‍ലൈനായി അടച്ചു. എന്നാല്‍ പിന്നീട് കിറ്റുകള്‍ കിട്ടാതെ വന്നതോടെ അന്വേഷിച്ചെങ്കിലും സിംഗ് ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡെലിവറി നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ന്യൂജേഴ്‌സി സോമര്‍സെറ്റ് കൗണ്ടിയിലെ മോണ്ട്‌ഗോമറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ട്രെന്റന്‍ ഫെഡറല്‍ കോര്‍ട്ട് ജഡ്ജ് പീറ്റര്‍ ഷെറിഡന് മുന്നിലാണ് സിംഗ് കുറ്റസമ്മതം നടത്തിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ളവരാണ് സിംഗിനോട് പിപിഇ കിറ്റ് ഓര്‍ഡര്‍ ചെയ്തത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here