പി.പി.ചെറിയാൻ

സാൻഫ്രാൻസിസ്കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് (ഒഐസിസി(യു എസ് എ) കാലിഫോർണിയ  സാൻഫ്രാൻസിസ്കോ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.  

പ്രസിഡണ്ട് : അനിൽ ജോസഫ് മാത്യു , ജനറൽ സെക്രട്ടറി ജോമോൻ ജോസ്,
ട്രഷറർ സജി ജോർജ്‌ കണ്ണോത്ത്‌കുടി  

വൈസ് പ്രസിഡന്റുമാർ : ബിനോയ് ജോർജ്‌, തോമസ് പട്ടർമഡ്

സെക്രട്ടറി: ജോഷ് കോശി  ജോയിന്റ് ട്രഷറർ : റെനി അലക്സാണ്ടർ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:  റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോർജ് (രാജു) ,ഡോ.മോൻസി സ്കറിയ, മനു പെരിഞ്ഞേലിൽ, ക്ളീറ്റസ് മഞ്ഞൂരാൻ, റഞ്ജി തോമസ് മുപ്പതിയിൽ, ഇ.ജി. ജോയ്, റോയ് എബ്രഹാം,ബിനേഷ് വർഗീസ്,തോമസ് വര്ഗീസ്  (രാജൻ)              

സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷണൽ കമ്മിറ്റി  വൈസ് ചെയർമാൻ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർമാൻ ടോം തരകനും വെസ്റ്റേൺ റീജിയൻ സെക്രട്ടറിയായ സജി ചേന്നോത്ത്  ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

അമേരിക്കയിലുടനീളം ചാപ്റ്ററുകൾക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സാൻഫ്രാസിക്കോയിലും ചാപ്റ്ററിനു തുടക്കം കുറിച്ചത്. അടുത്തയിടെ പ്രഖ്യാപിച്ച ടെക്സസിലെ ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകൾക്കു ശേഷം കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിലും ചാപ്റ്റർ പ്രഖ്യാപിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും ഒഐസിസിയ്ക്ക് വലിയ ഊർജ്ജവും ശക്തിയും നൽകുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി യുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും  പറഞ്ഞു. ചാപ്റ്റർ ഭാരവാഹികൾക്കു എല്ലാ ഭാവുകങ്ങളും ആശംസിച്ചു.  

അമേരിക്കയിലെ ഒഐസിസിയുടെ ത്വരിതഗതിയിലുള്ള വളർച്ചയിൽ കോൺഗ്രസ് പ്രസ്ഥാനം അഭിമാനിക്കുന്നുവെന്നും പുതിയ ചാപ്റ്ററിനും ഭാരവാഹികൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസിച്ചു, പുതിയതായി  ചുമതലയേറ്റ ചാപ്റ്റർ ഭാരവാഹികളെ ഒഐസിസി യുഎസ്എ   ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം, ചാപ്റ്റർ ഉൾപ്പെടുന്ന വെസ്റ്റേൺ റീജിയൻ ഭാരവാഹികളായ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ജെനു മാത്യു എന്നിവർ അഭിനന്ദിച്ചു.
 
അമേരിക്കയിൽ കുടിയേറിയ കോൺഗ്രസ് സംസ്‌കാരമുള്ള എല്ലാവരെയും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസിന്റെ കീഴിൽ അണിനിരത്താൻ കഴിയട്ടെ എന്നു ആശംസിക്കുകയും ചെയ്‌തു. കെപിസിസി നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾ  വളരെ വേഗത്തിലാണ് അമേരിക്കയിൽ പുരോഗമിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഏറ്റവും അടുത്തു തന്നെ അരിസോണ ചാപ്റ്ററും ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നു നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here