വരാനിരിക്കുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യമാണെന്ന് ഉന്നത സാമ്പത്തിക വിദഗ്ധന്‍ പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ്. പല രാജ്യത്തും ഇന്ന് കാണുന്ന സാമ്പത്തിക പിരിമുറുക്കം അതിഭയാനകമായ അവസ്ഥയിലേക്ക് മാറും. ഇതിനെ മറികടക്കാന്‍ പെട്ടന്നൊന്നും സാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. ഐഎംഎഫ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ആണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചത്.

അമേരിക്കയും യൂറോപ്പും അടുത്ത വര്‍ഷമാകുമ്പോള്‍ പൂജ്യം ശതമാനമായിരിക്കും വളര്‍ച്ച നിരക്ക് കൈവരിക്കുക എന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ ജനുവരി മാര്‍ച്ച് മാസങ്ങളില്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ 1.6 ശതമാനമായി കുറഞ്ഞു എന്ന് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്‌ലാന്റയുടെ കണക്കുകളില്‍ പറയുന്നു. ആഗോളവിപണിയും ലോകരാഷ്ട്രങ്ങളും പണപ്പെരുപ്പ ഭീഷണി നേരിട്ട് വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണെന്നും പറയുന്നു. ഇത് വൈകാതെ ആഗോള വിപണിയിലെ അടിസ്ഥാന ആവശ്യമായ ഇന്ധനം ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയുടെ വില അപകടാവസ്ഥയിലേക്കാണ് പോകുന്നത്. ഇവ രണ്ടിന്റെയും വിലയില്‍ സ്ഥിരത ഇല്ലാതെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്.

ആഗോളതലത്തില്‍ ഉണ്ടാകുന്ന പണപ്പെരുപ്പം ലോകവിപണിയെ പിടിച്ചുകുലുക്കുകയാണ്. ഇത് മറികടക്കാന്‍ താല്‍ക്കാലികമായി കഴിയുന്നുണ്ടെങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ല. പല വികസ്വര രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെട്ടു തുടങ്ങി. വികസിതരാജ്യങ്ങള്‍ക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ എളുപ്പം സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഔട്ട് ലുക്ക് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് IMF 2022-ലെ ആഗോള വളര്‍ച്ച പ്രവചനം 40 ബേസിസ് പോയിന്റില്‍ നിന്നും 3.2 ശതമാനമായും 2023 ലേത് 70 ബേസിസ് പോയിന്റില്‍ നിന്നും 2.9 ശതമാനമായും കുറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here