പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: മെമ്മോറിയല്‍ റിഹാബ് ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ക്‌ളോഡിയ മാര്‍ട്ടിനസ് ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗിയായിരുന്നുവെങ്കിലും വിജയകരമായി അതിനെ അതിജീവിച്ചു ഇപ്പോള്‍ ഇവിടെ രോഗികളെ പരിശീലിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് തലച്ചോറിനെ ബാധിക്കുന്ന മാല്‍ഫോര്‍മേഷന്‍ എന്ന അപൂര്‍വ രോഗത്തിന് വിധേയയായത്. ബ്രെയിന്‍ ടിഷ്യു സ്‌പൈനല്‍ കോഡിലേക്ക് വളര്‍ന്നു വരുന്ന ഈ രോഗം ശരീരത്തെ മുഴുവന് തളര്‍ത്താന്‍ കഴിയുന്ന ഒന്നായിരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ രണ്ടു വലിയ ബ്രെയിന്‍ ശാസ്ത്രക്രിയക്കാണ് ക്ലോഡിയ വിധേയയായത് എന്നാല്‍ ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന മോഹത്തിന് ഈ ശസ്ത്രക്രിയ തടസ്സമാകരുതെന്ന നിര്‍ബന്ധം ക്ലോഡിയക്കുണ്ടായിരുന്നു. പക്ഷേ ആറാമത്തെ ശസ്ത്രക്രിയ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തി. പെട്ടെന്നുണ്ടായ പക്ഷാഘാതം കഴുത്തു മുതലുള്ള ശരീരാവയവങ്ങളെ തളര്‍ത്തി. എഴുതുന്നതിനോ ലാപ്‌ടോപ് ഉപയോഗിക്കുന്നതിനോ പുസ്തകത്തിന്റെ പേജുകള്‍ പോലും മറിക്കുന്നതിനോ കഴിയാത്ത വിധം തളര്‍ച്ച കാര്യമായി ബാധിച്ചു.

എന്നാല്‍ ഈ സമയത്ത് മകളുടെ കൈകളും ശരീരവുമായി മാതാവ് രംഗപ്രവേശനം ചെയ്തു. മെഡിക്കല്‍ സ്‌കൂള്‍ പഠനം തുടരുന്നതിന് മാതാവിന്റെ സഹായം വളരെയേറെ സഹായിച്ചു. മാസങ്ങള്‍ നീണ്ട പരിശീലനത്തിന്റേയും മെമ്മോറിയല്‍ ആശുപത്രിയിലെ തെറാപ്പിയുടേയും ഫലമായും നടക്കുന്നതിനും കഴിഞ്ഞു. യു റ്റി ഹെല്‍ത്ത് മെക്ക് ഗവേണ്‍ മെഡിക്കല്‍ സ്‌കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തു. മെമ്മോറിയല്‍ ആശുപത്രിയില്‍ ഇപ്പോള്‍ റിഹാബ് രോഗികള്‍ക്ക് പരിശീലനവും ആത്മധൈര്യവും നല്കി ഡോക്ടറായി പ്രവര്‍ത്തിക്കുന്നു. ഇനി വിവാഹം കഴിക്കണമെന്ന മോഹവും സഫലമാകുമെന്ന് ക്ലോഡിയ വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here