ഫിലദല്‍ഫിയാ. അവാര്‍ഡുകളുടെ പെരുമഴക്കാലത്തും പ്രശംസാപത്രങ്ങള്‍ ഉണ് ടാക്കാറുണ്ടു. അമേരിക്കന്‍ പ്രസിഡന്റന്മാര് വൈറ്റ്ഹൗസിന്റെ പടിയിറങ്ങുമ്പോള്‍ തങ്ങളെ പിന്തുണച്ച സാധാരണ എല്ലാ സംസ്ഥാനങ്ങളിലേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശംസാപത്രങ്ങള്‍ അയക്കാറുണ്ട്. അങ്ങനെ പ്രശംസാപത്രം ലഭിച്ച മലയാളിയാണ് ഫിലദല്‍ഫിയായിലെ പി.ടി.കുര്യന്. പെന്‍സില്‍വേനിയായിലെ ജിഓപി ചാര്‍ട്ടേര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ കുര്യന് നിര്‍വ്വഹിച്ച സേവനങ്ങള്‍ അതീവ പ്രശംസനീയമാണെന്ന് ജോര്‍ജ് ബുഷും പത്നി ലോറാ ബുഷും ഒപ്പിട്ടപത്രകയില് പറയുന്നു. പ്രസിഡന്റിന്റെ വരികള്‍ താഴെ ഉദ്ധരിക്കട്ടെ.
“Grassroot leaders like you are the key nationwide Republican
Victories and to building a be er, stronger , more secured
future for our nation.”
ദീര്‍ഘ വര്‍ഷങ്ങളായി ഫിലദല്‍ഫിയായിലെ സാമൂഹ്യ സാസ്കരിക മേഘലകളില്‍ കുര്യന് സജീവമായിരുന്നു. എന്‍എഫ്ഐഎ, ഏഷ്യന്‍ ഫെഡറേഷന്, ഡബ്ളിയു എംസി, മാപ്പ്, എന്നി പ്രസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിയാണ് പി.ടി.കുര്യന്. ഏറിയ വര്‍ഷങ്ങള്‍ യുഎസ് ട്രഷറി ഓഫീസില്‍ അണ്ഡര് റിപ്പോര്‍ട്ടര്‍ പദവിയില്‍ ജോലി ചെയ്ത ശേഷം, 80കളുടെ നിറവില്‍ റിട്ടയര്മെന്ര് ജീവിതം നയിച്ചു വരുന്നു.
മക്കള്‍ ഷിബു കുര്യന്, സുനിതാ ചാണ്ടി, മരുമകന് ജേക്കബ് ചാണ്ടി. ചെറുമക്കള്‍ മിലന് ചാണ്ടി, സോനാലി മറിയം ചാണ്ടി.
C