റ്റാമ്പാ:ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളികളുടെ ഹൃദയധമനികളുടെ ലഘുസ്പന്ദനങ്ങള്‍ പോലുമറിഞ്ഞ് കഴിഞ്ഞ 26 വര്‍ഷങ്ങങ്ങളായി റ്റാമ്പായില്‍ പ്രവര്‍ത്തിക്കുന്ന എംഎസിഎഫ് ന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും ആസ്ഥാനമന്ദിര ഉദ്ഘാടനവും വസന്തോല്‍സവത്തിന് ഇന്ന് വൈകീട്ട് തിരശീല ഉയരും. സുപ്രസിദ്ധ സിനിമാതാരം ലാലു അലക്‌സ് ഉദ്ഘാടകന്‍.
‘വസന്തോല്‍സവം’ ആണ് ഈ വര്‍ഷത്തെ ഏറ്റവും ആകര്‍ഷണീയമായ മറ്റൊരു പരിപാടി ഗൃഹാതുരത്വത്തിന്റെ നിറഞ്ഞ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുവാനും, കേരളഭൂമിയുടെ ചൈതതന്യ ഉത്സവം പ്രതീകമായി റ്റാമ്പായില്‍ എത്തിക്കുവാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.
നാവില്‍ രുചിയേറുന്ന കേരളത്തനിമ തൊട്ടുണര്‍ത്തുന്ന നിരവധി വിഭവങ്ങളുമായി വിരുന്നൊരുക്കിക്കൊണ്ട് വ്യത്യസ്തങ്ങളായ ഏഴ് തട്ടുകടകള്‍ നിങ്ങള്‍ക്കായി ചൂടേറിയ ഭക്ഷണങ്ങള്‍ വിളമ്പും.
കഴിഞ്ഞകാലപ്രവര്‍ത്തനങ്ങളുടെ സര്‍ഗ്ഗാത്മകതയും  പ്രതിഭാശേഷിയും അതേപടി നിലനിര്‍ത്തിക്കൊണ്ട് തനിമ ചോര്‍ന്നുപോകാതെയുള്ള നിരവധി പരിപാടികളാണ് ഇക്കുറി പുതിയ ഭാരവാഹികള്‍ കാഴ്ച വെയ്ക്കുന്നത്.
സുവര്‍ണ്ണജൂബിലി സ്മാരകമന്ദിരമായ ‘കേരളാകള്‍ച്ചറല്‍ സെന്റര്‍'(K.C.C) ഉദ്ഘാടനം നടക്കുന്നത്, 
606 606 lena Ave, Seffner, Florida 33584-ല്‍ വെച്ചാണ്.
തുടര്‍ന്ന് നടക്കുന്ന MACF 2016 പ്രവര്‍ത്തന ഉദ്ഘാടനം
Knanaya catholic community center,
2620 washington Rd, Valrico, F1, 33594ല്‍ വെച്ച് സിനിമാതാരം ലാലു അലക്‌സ് നിര്‍വഹിക്കും.
വൈകീട്ട് 6 മണിക്ക് ‘വസന്തോല്‍സവ ജാലകം തുറക്കും, നൂറുകണക്കിന് പുതുമയാര്‍ന്ന കേരളാവിഭവങ്ങളുമായി ഏഴ് തട്ടുകടകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്.
ജേക്കബ് കുട്ടി വഞ്ചിപുര, തമ്പി ഇലവുങ്കല്‍, എന്നിവരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ‘വിഷുകൈനീട്ടം’ ദൃശ്യവിസ്മയം തീര്‍ക്കുന്ന സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനസന്ധ്യ തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറും.
ഹൃദയസ്ഥമാക്കാവുന്ന മറ്റൊരു പരിപാടി പ്രണാമം 2016 ആണ്. കെട്ടുപോയ ഞങ്ങളിലെ സൂര്യന്‍മാരായ, ഒഎന്‍വി, കലാഭവന്‍ മണി, വി.ഡി.രാജപ്പന്‍, ഷോണ്‍ജോണ്‍സണ്‍ തുടങ്ങി, കാല്‍പ്പനികതയുടെ നിറസൗന്ദര്യവും സൗരഭ്യവും പകര്‍ന്ന് നല്‍കിയ മലയാളത്തിന്റെ എല്ലാ പ്രിയകാലകാരന്‍മാരുടെയും സ്മരണകള്‍ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ടുള്ള ‘പ്രണാമം
 ആല്‍ബം 2016′ ഷോണ്‍ഏബ്രഹാം ജസ്റ്റിന്‍ ബൈജുമോന്‍, റോം എന്നിവര്‍ അവതരിപ്പിക്കും.
മലയാളി അസോസിയേഷന്റെ വസന്തോല്‍സവം, തട്ടുകട മഹോല്‍സവം ഉദ്ഘാടനം തുടങ്ങി എല്ലാപരിപാടികളും  കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here