കാലിഫോണിയയില്‍ നിന്ന് ഇന്ത്യന്‍ അമേരിക്കന്‍ കുടുംബത്തിലെ നാലു പേരെ അക്രമി തട്ടിക്കൊണ്ടു പോയി. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയടക്കമാണ് തട്ടിക്കൊണ്ടുപോയത്. 36 കാരനായ ജസ്പ്രീത് സിംഗ്, ഭാര്യ ജസ്ലിന്‍ കൗര്‍(27), മകള്‍ അറൂഹി ധേരി, ഇവരുടെ ബന്ധുവായ അമന്‍ദീപ് സിംഗ് എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതല്‍ സൗത്ത് ഹൈവേ 59ല്‍ 800 ബ്ലോക്കിലെ ബിസിനസ് സ്ഥാപനത്തില്‍ നിന്ന് കാണാതായിരിക്കുന്നത്.

തട്ടിക്കൊണ്ടു പോയയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളിയാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു. ആയുധം കൈവശമുള്ള ഇയാള്‍ അപകടകാരിയാണെന്ന് പോലീസ് വ്യക്തമാക്കി. തല മൊട്ടയടിച്ച അക്രമിയുടെ ചിത്രം പോലീസ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഹൂഡിയും മാസ്‌കും ധരിച്ച ചിത്രമായതിനാല്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്. അക്രമി എന്തിനാണ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. ഇയാള്‍ ഇതുവരെ പോലീസുമായോ മറ്റ് അധികൃതരുമായോ ബന്ധപ്പെട്ടിട്ടില്ല. കുടുംബാംഗങ്ങളെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചുട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here