പി പി ചെറിയാൻ

ഡാളസ് :മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ  സേവികാ സംഘത്തിൻറെ  ഒക്ടോബര് 13 മുതൽ മൂന്നുദിവസം നീണ്ടുനിന്ന നാഷണൽ കോൺഫറൻസ് ഞായറാഴ്ച രാവിലെ 8 നു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ  ചർച്ചിൽ അനുഷ്ടിച്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന സമാപന സമ്മേളനത്തോടെ സമംഗളം പര്യവസാനിച്ചു . ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവക ആദിദേയത്വം വഹിച്ച  കോൺഫറൻസ് വൻ വിജയമായിരുന്നുവെന്നു  സെക്രട്ടറി ഡോ: അഞ്ചു ബിജിലി അറിയിച്ചു.

ഒക്ടോ 13 വ്യാഴാഴ്ച   കോൺഫറൻസ് ഗായക സംഘം ആലപിച്ച ഗാനത്തോടും ആരാധനയോടും കൂടി  ഉത്ഘാടന  സമ്മേളനത്തിനു തുടക്കം കുറിച്ചു  .കോൺഫറൻസിന് പ്രസിഡണ്ടും ഇടവക വികാരിയുമായ റവ :അലക്സ് യോഹനാൻ  പ്രാരംഭ പ്രാർത്ഥന നടത്തി  കോൺഫറൻസ് കൺവീനർ എലിസബത്ത് ജോൺ സ്വാഗതമാശംസിച്ചു.നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ റൈറ്റ് ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ:തിയഡോഷ്യസ് മാർത്തോമ  കോൺഫ്രൻസ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 

സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും മാരാമൺ കൺവെൻഷൻ മുൻ പ്രസംഗകനുമായ ഡോ.സ്റ്റാൻലി ജോൺസിന്റെ കൊച്ചുമകളും സ്റ്റാൻലി ജോൺസ് ഫൌണ്ടേഷൻ പ്രസിഡണ്ടും കൂടിയായ ഡോ.ആൻ മാത്യൂസ് യൂൻസ് , റവ ഡോ ചെറിയാൻ തോമസ് ,ഭദ്രാസന സെക്രട്ടറി റവ ജോർജ് എബ്രഹാം ,ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡൻറ് റവ തോമസ് മാത്യു , സേവികാസംഘം ഡയോസിഷൻ സെക്രട്ടറി സുമാ ചാക്കോ എന്നിവർ ആശംസാപ്രസംഗം നടത്തി .

കോൺഫ്രൻസിനോടനുബന്ധിച്ചു തയാറാക്കിയ സുവനീർ പ്രകാശനം ഡോ:തിയഡോഷ്യസ് മാർത്തോമ  നിർവഹിച്ചു. അതിനുശേഷം വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .നോർത്തമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും ഏകദേശം 400 സ്ത്രീകൾ കോൺഫറൻസിൽ പങ്കെടുത്തു .സ്ത്രീകൾ പുതിയ ലോകത്തിൻറെ മാർഗദർശികൾ എന്ന വിഷയമായിരുന്നു ചർച്ചാ വിഷയം മുഖ്യവിഷയം.

ഈ വിഷയത്തെ ആസ്പദമാക്കി റവ  ഈപ്പൻ വര്ഗീസ്സ്, ഡോ:എലിസബത്ത് ജേക്കബ് ,ഷിജി അലക്സ്, ഡോ: ചെറിയാൻ തോമസ് എന്നിവർ പ്രഭാഷണം നടത്തി.കോൺഫറൻസിന്റെ വിജയത്തിനായി പ്രസിഡണ്ട് റവ. അലക്സ് യോഹന്നാൻ, കൺവീനർ എലിസബത്ത് ജോൺ, സെക്രട്ടറി ഡോ.അഞ്ജു ബിജിലി, ട്രഷറർ അന്നമ്മ മാത്യു, അക്കൗണ്ടന്റ് അന്നമ്മ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള  വിപുലമായ കമ്മിറ്റിയാണ് നേത്ര്വത്വം നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here