Saturday, June 10, 2023
spot_img
Homeന്യൂസ്‌അമേരിക്കഐ പി എല്ലില്‍ പാസ്റ്റർ മാത്യൂസ് ജോർജ് മായായിൽ   നവംബർ 8 നു സന്ദേശം...

ഐ പി എല്ലില്‍ പാസ്റ്റർ മാത്യൂസ് ജോർജ് മായായിൽ   നവംബർ 8 നു സന്ദേശം നല്‍കുന്നു

-

പി.പി. ചെറിയാൻ 

ഹൂസ്റ്റണ്‍ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ നവംബർ 8 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ സുപ്രസിദ്ധ  സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റർ മാത്യൂസ് ജോർജ് മായായിൽ   (സീനിയർ  പാസ്റ്റർ ഐ പി സി , കാർമേൽ,ഡാളസ്)  വചന പ്രഘോഷണം നടത്തുന്നു. കേരളത്തിൽ പത്തനംതിട്ടയിൽ ജനിച്ചു ബോംബയിൽ നിന്നും ബിരുദാനധര ബിരുദം നേടിയ മാത്യൂസ് ജോർജ് 1986 ഗൾഫിൽ എത്തിയശേഷം ജോലിയിടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപ്രതനാകുകയും , അവിടെ നിരവധി പെന്തക്കോസ്റ്റൽ കൂടായ്മകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ നാല് വർഷത്തിൽ അധികമായി കുടുംബത്തോടൊപ്പം സഭയുടെ പാസ്റ്റർ ആയി പ്രവർത്തിക്കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.

വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. നവംബർ 8 നു നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന  മാത്യൂസ് ജോർജ് മായായിലിൻറെ  പ്രഭാഷണം കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: