Monday, October 2, 2023
spot_img
Homeന്യൂസ്‌അമേരിക്കഒക്കലഹോമയില്‍ വീടിനു തീപിടിച്ച് 8 പേര്‍ മരിച്ചു

ഒക്കലഹോമയില്‍ വീടിനു തീപിടിച്ച് 8 പേര്‍ മരിച്ചു

-

പി പി ചെറിയാന്‍

ഒക്കലഹോമ: ഒക്കലഹോമ ബ്രോക്കണ്‍ ആരോയില്‍ ഒക്ടോബര്‍ 27 വ്യാഴാഴ്ച രാവിലെ അഗ്നിക്കിരയായ വീട്ടില്‍ നിന്നും എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. ബ്രോക്കണ്‍ ബോ ഫയര്‍ഡീപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒക്കലഹോമ തലസ്ഥാനമായ തുള്‍സയില്‍ നിന്നും 20 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്. തീയണച്ച് അകത്ത് പ്രവേശിച്ചപ്പോള്‍ എട്ട് പേര്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

മരണകാരണം വ്യക്തമല്ലെങ്കിലും കൊലപാടകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഈ വീട്ടില്‍ ആറു കുട്ടികളും രണ്ട് മുതിര്‍ന്നവരുമാണ് താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമല്ല.

ബ്രോക്കണ്‍ ബോ വളരെ ശാന്തമായ ഒരു സിറ്റിയാണെന്നും ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കുമെന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്ന് പൊലീസ് വക്താവ് ഈതന്‍ ഹച്ചിന്‍സണ്‍ പറഞ്ഞു.

യുഎസ് ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ഫയര്‍ ആന്‍ഡ് എക്‌സ്‌പ്ലോഷര്‍ വിഭാഗവും പോലീസിനോടൊപ്പം അന്വേഷണത്തില്‍ പങ്കു ചേരുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സമീപവാസികളെ ചോദ്യം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: