ഫിലഡൽഫിയ ∙ സാഹോദരീയ നഗരത്തിന്റെ തിരുമുറ്റത്ത് വച്ച് ആസന്നമായിരിക്കുന്ന കേരള നിയമസഭാ‌ തിരഞ്ഞെടുപ്പിനെ കുറിച്ചുളള രാഷ്ട്രീയ സംവാദം ഏപ്രിൽ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ 5 മണി വരെ സെന്റ് തോമസ് സിറോ മലബാർ ചർച്ച്(608 welsh RD, philadelphia, PA-19115) ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആദ്യമായിട്ടാണ് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ കുറിച്ച് ഇടതു വലതു ജാതി രാഷ്ട്രീയ വീക്ഷണകോണിലൂടെ ഒരു സംവാദത്തിന് തിരികൊളുത്തുന്നത്. പ്രവാസികളുടെ മനസിൽ വച്ച് പിടിച്ചു കിടക്കുന്ന രാഷ്ട്രീയ സാമൂഹിക അവബോധത്തിന് തന്റേതായ അഭിപ്രായങ്ങൾ പറയുവാനുളള ഒരു തുറന്ന വേദി സമൂഹത്തിന്റെ മുന്നിൽ ഇദംപ്രഥമമായിട്ടാണ് ഫിലഡൽഫിയ പ്രസ് ക്ലബ് ഒരുക്കുന്നതാണ്. കേരള രാഷ്ട്രീയത്തിനെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന സരിതോർജ്ജം, കൊലപാതക രാഷ്ട്രീയം ജാതി തിരിഞ്ഞുളള വർഗീയ കോമരങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുവാൻ അമേരിക്കയിലെ പൊതു സമൂഹത്തിനായി ഒരുക്കുന്ന തുറന്ന ചർച്ചയാണ് ഈ സംവാദവേദി. എക്കാലത്തും തിരഞ്ഞെടുപ്പു അടുക്കാറാകുമ്പോൾ പടച്ചുണ്ടാക്കുന്ന നവരാഷ്ട്രീയ പാർട്ടികളുടെ അരങ്ങേറ്റം വോട്ടു ബാങ്കുകൾ ലക്ഷ്യമാക്കി ഈർക്കിലി പാർട്ടികളെ തിരുകി കയറ്റിയുളള മുന്നണി സംവിധാനവും അഭിനവ ചാണക്യന്മാരുടെ ഉയർത്തെഴുന്നേൽപ്പും കേരളം രൂപം കൊണ്ടതിനുശേഷം മുതൽ മാറി മാറി ഭരിച്ച ഇടതു– വലതു മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടുകളും മുന്നണി സംവിധാനത്തിലൂടെ തിരിക്കുന്ന ഭരണ ചക്രം നാടിന്റെ വികസനത്തിനാണോ എന്നും അതിലും ഉപരി പ്രവാസി മലയാളികളുടെ ആവശ്യങ്ങൾക്കായി ഏതു മുന്നണിയാണ് എന്നും കൂടെ നിന്നിട്ടുളളതെന്നും തലനാരിഴ കീറിയുളള ഈ സംവാദത്തിലൂടെ പൊതു സമൂഹത്തിന്റെ മുമ്പിൽ അക്കമിട്ടു നിരത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഈ സംവാദത്തിൽ ദൃശ്യ–മാധ്യമ മേഖലകളിലെ എല്ലാ പ്രമുഖ ചാനലുകളുടെ യും പത്രങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്നതാണ്. പാനലുകൾ തിരിച്ചുളള ഈ സംവാദത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുകളെയും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റർ സാദരം ക്ഷണിച്ചു കൊളളുന്നു.

ജോബി ജോർജ് (പ്രസിഡന്റ്– 215 470 2400), ജോർജ് ഓലിക്കൽ (സെക്രട്ടറി –215 873 4365) ജീമോൻ ജോർജ് (ട്രഷറർ–267 970 4267) സുധാ കർത്ത, വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ, ഏബ്രഹാം മാത്യു, ജിജി കോശി, ജോസ് മാളിയേക്കൽ, അരുൺ കോവാട്ട് എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സംവാദത്തിനുളള ക്രമീകരണങ്ങൾ നടന്നു വരുന്നതായി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here