ന്യു യോര്‍ക്ക്: പീഡനമനുഭവിക്കുന്ന ദക്ഷിണേഷ്യന്‍ വംശജരായ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും സ്ഥപിതമായ ഡൊമസ്റ്റിക് ഹാര്‍മ്മണി ഫൗണ്ടേഷന്റെ എട്ടാമത് വര്‍ഷിക ഫണ്ടു സമാഹരണ ഗാല 17-നു ഞായറാഴ്ച ഈസ്റ്റ് മെഡോയിലെ കാള്‍ട്ടന്‍ ഹോട്ടലില്‍ നടക്കും.


ഫിലിം നിര്‍മ്മാതാവും പത്ര പ്രവര്‍ത്തകയും ഓസ്‌കര്‍ നേടിയ ഡോക്കുമെന്ററി ‘സേവിംഗ് ഫേയ്‌സി’ന്റെ സംവിധായികയുമായഷര്‍മീന്‍ ഉബൈദ് ചിനോയ് ആയിരിക്കും മുഖ്യ പ്രഭാഷക.

ചടങ്ങില്‍ വച്ച് ലോംഗ് ഐലന്‍ഡിലെ സ്‌കൂള്‍ സൂപ്രണ്ടായ ഡോ. കിഷോര്‍ കുഞ്ചത്തിനു ഡി.എച്.എഫ്. ചേഞ്ച്‌മെയ്ക്കര്‍ അവാര്‍ഡ് സമ്മാനിക്കും.

കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഹെമ്പ്സ്റ്റഡ് ടൗണ്‍ ക്ലാര്‍ക്കിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായ ഫാറാ മൊസവല്ലായുക്കു നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here