Monday, May 6, 2024
spot_img
Home ന്യൂസ്‌ ഫീച്ചേർഡ് ന്യൂസ് ഫുട്ബോള്‍താരം മോഹന്‍ദാസ് മേയന മുങ്ങിമരിച്ചു

ഫുട്ബോള്‍താരം മോഹന്‍ദാസ് മേയന മുങ്ങിമരിച്ചു

67
0

കോഴിക്കോട്: എഴുപതുകളില്‍ കേരളടീമിന്റെയും ടൈറ്റാനിയം ക്ലബ്ബിന്റെയും മികച്ച ഫുട്ബോള്‍ താരമായിുന്ന മോഹന്‍ദാസ് മേയന (62) കര്‍ണാടകയിലെ വീരാജ് പേട്ടയില്‍ മുങ്ങിമരിച്ചു. വിഷു ആഘോഷത്തിന്റെ ഭാഗമായി വീരാജ്പേട്ടയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു.

എഴുപതുകളുടെ പകുതിയില്‍ സംസ്ഥാന ഫുട്ബോള്‍ ടീമിനായി ബൂട്ടുകെട്ടിയിരുന്നു. ടൈറ്റാനിയം ടീമിന്റെ താരമെന്ന നിലയിലാണ് മോഹന്‍ദാസ് മേയന പ്രശസ്തനാവുന്നത്. 1975-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ ദേശീയ കിരീടനേട്ടത്തില്‍ മുഖ്യപങ്കുവഹിച്ചു. എണ്‍പതുകളുടെ ആദ്യം ടൈറ്റാനിയം ടീമില്‍ തുടര്‍ന്നു. ടൈറ്റാനിയത്തില്‍ ജോലിചെയ്യുന്നതിനാല്‍ ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു താമസം. ഒരുവര്‍ഷം മുമ്പാണ് ടൈറ്റാനിയത്തില്‍ നിന്നു വിരമിച്ചത്.

വീരാജ് പേട്ടയിലെ ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോഴിക്കോട് മാവൂര്‍റോഡിലെ ബന്ധുഗൃഹത്തിക്കും. ഭാര്യ: മിനി. മക്കള്‍: മോനിഷ്. മേഘ. സഹോദരന്‍ പ്രശസ്ത ഫുട്ബോള്‍ താരമായിരുന്ന നടരാജന്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here