ഹ്യൂസ്റ്റൺ: ടെക്സസ്സിലെ Houston മലയാളി അസോസിയേഷൻ (HMA ) യുടെ Joli ഹോളിഡേ party  വളരെ ഹൃദ്യവും, ലളിതവും  അതിനുപരിയായി വളരെ മഹിമകൾ നിറഞ്ഞതുമായിരുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് വേണ്ടി കേരളത്തിലെ സംസ്കാരവും അമേരിക്കയുടെ സംസ്കാരവും ഒരുപോലെ സമന്യയിപ്പിച്ചു കൊണ്ട് മനോഹരമായി പരിപാടികൾ കോർത്തിണക്കി കൊണ്ടാണ് HMA ഭാരവാഹികൾ പ്രത്യേകപരിപാടികൾ സംഘടിപ്പിച്ചത്. കുടുംബങ്ങളുടെ ഉന്നമനത്തിനും കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന പരിപാടികൾ  പുതു തലമുറയ്ക്ക് വേണ്ടി ചെറിയ പ്രൊജക്റ്റ് ലൂടെ എച്ച് എം എ. അവതരിപ്പിച്ചത് ശ്രെദ്ധ പിടിച്ച് പറ്റി.

ഫോർഡ് ബെൻ കൗണ്ടി ജഡ്ജ് ഫോർ peace സോണിയ സോണിയ രാഷ്, മലയാളം പത്രം ഗ്ലോബൽ ന്യൂസ് ചീഫ് എഡിറ്റർ എംകെ ലാലൻ, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചീഫ് എഡിറ്റർ. ജെയിംസ് കൂടൽ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. മത സാംസ്കാരിക സാമൂഹിക കലാകായിക രംഗങ്ങളിൽ പ്രശസ്തനായ കമ്മ്യൂണിറ്റിയുടെ നേതാക്കളായ  ശ്രീ  എ സി ജോർജ്, മാത്യു നെല്ലിക്കുന്ന് , രാജൻ പടത്തിൽ ഫൊക്കാന പ്രസിഡൻറ്, ജഡ്ജ് ജൂലി മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവർ സന്ദേശങ്ങൾ അറിയിച്ചു.

ഹ്യൂസ്റ്റൻ മലയാളി അസോസിയേഷൻ മലയാളികളുടെ ഹൃദയം ആണെന്നും ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരെയും സമുന്യയിപ്പിക്കാനും  കമ്മ്യൂണിറ്റിക്ക് വേണ്ടി വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുവാനും സാധിച്ചു എന്നതും വളരെ കൃതാർത്ഥതയോടെ ഓർക്കുന്നു എന്ന്. എച്ച് എം എ യുടെ പ്രസിഡൻറ് ശ്രീമതി ഷീല ചെറു , വൈസ് പ്രസിഡൻറ് ജിജു ജോൺ കുന്നപ്പള്ളി, സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ  , BOT CHAIRPERSON പ്രതീശൻ  പാണഞ്ചേരി,  ജോയിൻ ട്രഷർ രാജു ഡേവിസ്. എന്നിവർ അഭിപ്രായപ്പെട്ടു.

സ്നേഹവും ഐക്യവും ആണ് എല്ലാത്തിനെയും സ്ഥായിയായ ഭാവം എന്നും കുടുംബബന്ധങ്ങളുടെ  ഏകീകരണമാണ് കമ്മ്യൂണിറ്റിയുടെ ഏറ്റവും വലിയ സമ്പത്ത് എന്നും  ശ്രീമതി ഷീല ചെറു അഭിപ്രായപ്പെട്ടു.  മലയാള പത്രം ഗ്ലോബൽ ന്യൂസിനെ എല്ലാ സഹായസഹകരണങ്ങളും എപ്പോഴും ഉണ്ടായിരിക്കും എന്നും എച്ച് എം എ യുടെ ലാളിത്യം നിറഞ്ഞ വളരെ സ്പെഷ്യൽ ആയ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ അപ്പ്രോച് വളരെ നല്ല ഒരു മെസ്സേജ് ആണ് നൽകുന്നതെന്നും, ഇങ്ങനെയുള്ള അസോസിയേഷൻസ് ആണ്, സമൂഹത്തിൻറെ ഉന്നമനത്തിന് കാരണമെന്നും ശ്രീ എം കെ ലാലൻ അഭിപ്രായപ്പെട്ടു. എച്ച് എം എ യുടെ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.

ജഡ്ജ് സോണിയ റേഷ  എച്ച് എം എ യുടെ ഇനിയുള്ള പ്രെവർത്തനങ്ങൾക്കും കമ്മ്യൂണിറ്റിയുടെ ഭാവി കാര്യങ്ങളിലും വേണ്ട സഹായം വാഗ്ദാനം ചെയ്തു. ലോകസഭ മെമ്പറും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് എഡിറ്ററുമായ ശ്രീ ജെയിംസ് കൂടൽ അദ്ദേഹത്തിൻറെ ആശംസകൾ പങ്കിട്ടു. വളരെ വ്യത്യസ്തമായ ജോളി ഹോളിഡേ പാർട്ടി അസ്വാദ്യം ആയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.  HMAയുടെ പ്രെവർത്തനങ്ങൾക്കു  ഗ്ലോബൽ ഇന്ത്യൻ ന്യുസിൻ്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. മലയാളം പത്രം ഗ്ലോബൽ ചീഫ് എഡിറ്റർ എംകെ ലാലൻ  എച്ച് എം എ യുടെ കുടുംബാംഗങ്ങൾക്കും വിരുന്നുകാർ ക്കും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത് ഇരട്ടി മധുരമായ്.

അസോസിയേഷൻ അംഗങ്ങൾ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. മാലാഖമാരും രാജാക്കന്മാരും ആട്ടിടയന്മാരും മേരിയും ജോസഫും  ഉണ്ണി ഉണ്ണിയേശുവും സരസനായ സാന്താക്ലോസും കൊച്ചു കുഞ്ഞുങ്ങൾക്ക് വളരെയധികം കൗതുകമുണർത്തി.  അതോടൊപ്പം ക്രിസ്തുമസ് രാവുകളുടെ ക്രിസ്തുമസിനെ റെ നൊസ്റ്റാൾജിക് ഫീലിംഗ് ഓടുകൂടി പങ്കെടുക്കുവാനും ആസ്വദിക്കുവാനും എല്ലാവർക്കും സാധിച്ചു എന്നത് HMA യുടെ ഒരു വലിയ നേട്ടമായി കരുതുന്നതായി സംഘാടക സമിതി അഭിപ്രായപ്പെട്ടു.

ഇംഗ്ലീഷ് മലയാളം ഗാനങ്ങളുടെ ഒരു ഗാനമാല കുട്ടികളും മുതിർന്നവരും കൂടി ആലപിച്ചു. സരസനായ എച്ച് എം എ യുടെ സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ ശ്രീ പ്രേം നസീർ ഇൻറെ അനശ്വരമായ എൻറെ സ്വപ്നത്തിൽ എന്ന ഗാനം ആലപിച്ചു പരിപാടി  സുന്ദരമാക്കി. 

ബ്രയാൻ കരയോ, ബിയോൺസ് കരയോ, ഷൈനി ചാക്കോ , പൗലോസ് ചാക്കോ, ഡോക്ടർ നജീബ് കുഴിയോ ,Jiju ജോൺ കുന്നപ്പള്ളി സന്തോഷ് ജോൺ , സ്നേഹ സന്തോഷ് , സന്തോഷ് സന്തോഷ്, റയൻ സന്തോഷ്. ജയ്സൺ, വർഗീസ് ചെറു , ജോസ് തോമസ് , സിനി ജോസ്, ജിജി ജേക്കബ്, ആൻ മരിയ ജോൺ, ജിജു ജോൺ കുന്നപ്പള്ളി, ഫിഫ നജീബ്, ഫീസ് കുഴിയിൽ,സുനിത കുഴിയിൽ, ജോസഫ് ചെറു, ജോസ് നീലങ്കാവിൽ, പ്രതീക്ഷൻ പാണഞ്ചേരി, മിനി പാണഞ്ചേരി ജയ് പ്രിയ പാണഞ്ചേരി, രാജു ഡേവിസ്, ആൻഡ്രൂസ് പൂവത്ത്, ലിസി പോളി , ലൂസി രാജു, ആലീസ് മാത്യു, സ്നേഹ ജേക്കബ്, ബിജു മാത്യു എന്നിവരുടെ കൂട്ടായ കലാപരിപാടികളും ജോളി ഹോളിഡേ പാർട്ടിക്ക് മാറ്റുകൂട്ടി. 

നാടൻ പാട്ട്, കപ്പിൾസ് ഡാൻസ്, പ്രസംഗം , അവതരണം, ടാബ്ലോ, ഡാൻസ് എന്നിവ എച്ച് എം എ യുടെ ഫസ്റ്റ് ആനിവേഴ്സറി ക്കും ഹോളിഡേ സെലിബ്രേഷനും നിറങ്ങളേകി. ഒരു വർഷം കൊണ്ട് HMA യുടെ വളർച്ചയ്ക്ക് കാരണക്കാരായ ഓരോ മെമ്പേഴ്സ് നെയും ഭാരവാഹികളെയും , നല്ലവരായ എല്ലാ അഭ്യുദയകാംക്ഷികളും സപ്പോർട്ട് , സ്പോൺസർ എസിനെയും. ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി നേതാക്കളെയും. ജഡ്ജസ് നെയിം ഭാരവാഹികളെയും പാർക്ക്, സിറ്റി, എന്നീ എല്ലാ സ്ഥാപനങ്ങളെയും അതിൻറെ ഭാരവാഹികളെയും പ്രത്യേകം പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു.

പ്രസിഡൻറ് ശ്രീമതി ഷീല ചെറു, സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ, വൈസ് പ്രസിഡൻറ് ജിജു ജോൺ കുന്നപ്പള്ളി, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ തീശൻ പാണഞ്ചേരി. പ്രതീക്ഷതൻ പാണഞ്ചേരി എന്നിവർ  അറിയിച്ചു. ഹന്നാ  ജോസ് ,  സാറ  ജോസ്, റോജ സന്തോഷ് എന്നിവരുൾപ്പെടെ നല്ലവരായ എല്ലാ അഭ്യുദയകാംക്ഷികൾക്കും, സമ്പന്നമായ സ്നേഹപൂർണമായ സമാധാനപരമായ ആരോഗ്യപരമായ അഭിവൃദ്ധിയുടെ  പരിശുദ്ധമായ ക്രിസ്മസും, പുതു വർഷ ആശംസകളും  എല്ലാവർക്കും നേർന്നു കൊണ്ട് പരിപാടിക്ക് തിരശീല വീണു.

സുമോദ് നെല്ലിക്കാല ഫിലാഡൽഫിയ

LEAVE A REPLY

Please enter your comment!
Please enter your name here