ഡാലസ്∙ ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്ന് ഡാലസ് ഫോർട്ട് വർത്ത് മേഖലകളിലെ പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ കനത്തമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചത്.

1908ന് ശേഷം ഉണ്ടായ ഏറ്റവും വലിയ തോതിലുള്ള മഴയാണ് ഇത്. മിനറൽ വെൽസിൽ 7.18 ഇഞ്ചും, ഫോർട്ട്‌വർത്തിൽ 2.43 ഇഞ്ചും മഴ ലഭിച്ചു. ട്രിനിറ്റി റിവറിന്റെ ജലനിരപ്പു അപകടകരമായ വിധം ഉയർന്നിട്ടുണ്ട്. ജോൺസൺ കൗണ്ടിയിൽ ജലനിരപ്പു ഉയർന്നതിനാൽ വാഹന ഗതാഗതം താറുമാറായി. ഡാലസ് ഫോർട്ട് വർത്തിൽ ഇന്നു നടക്കേണ്ട ടെക്സസു റേജേഴ്സ് സാൾട്ടിമോർ മത്സരം മഴമൂലം മാറ്റിവച്ചു.

ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിലെ 627 സർവീസുകൾ വൈകുകയും 481 ഫ്ലൈറ്റുകൾ റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച വിമാനത്തിൽ യാത്ര ചെയ്യേണ്ടവർ എയർലൈൻസിൽ വിളിച്ച് സർവീസ് ഉണ്ടാകുമോ എന്ന് ഉറപ്പ് വരുത്തിയിട്ടു വേണം യാത്രയ്ക്കു പുറപ്പെടുവാൻ എന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വാർത്ത ∙പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here