വാഷിംഗ്ടണ്‍ : ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലണ്ടനും ന്യൂയോര്‍ക്കും വെള്ളത്തിലാവുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ആഗോളതാപനത്തിന്റെ ദുരന്തം ആയിരിക്കും ലോകത്തെ തീരദേശ നഗരങ്ങളുടെ കഥ കഴിക്കുക. 50 വര്‍ഷത്തിനിടെ സമുദ്രത്തിലെ ജലനിരപ്പ് നിരവധി അടി ഉയരും. ഈ ദുരന്തം എന്നു സംഭവിക്കുമെന്നതു സംബന്ധിച്ചു മാത്രമേ ആശങ്കയുള്ളൂ. അതേസമയം, ആഗോള താപനം മൂലം നഗരങ്ങള്‍ മുങ്ങുന്ന അവസ്ഥ 400 വര്‍ഷത്തേയ്ക്ക് പേടിക്കണ്ട എന്ന് വേറെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത്, നാനൂറു വര്‍ഷം കഴിഞ്ഞാല്‍ അതിനുള്ള സാധ്യതയുണ്ടെന്നു കൂടിയാണ് വ്യാഖ്യാനം.

എന്നാല് ഓരോ വര്‍ഷവും കൂടിവരുന്ന ചൂട് ലോകത്തിനു ഭീഷണിയാവുകയാണ്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് മൂലമുള്ള ആഗോള താപനം മൂലം 50 നും 150 നും വര്‍ഷങ്ങള്‍ക്കിടെ സമുദ്രജലനിരപ്പ് നിരവധി മീറ്ററുകള്‍ ഉയരം. ഇത് പല
തീരദേശ നഗരങ്ങളെയും മുക്കും. ആഗോളതാപനത്തിന്റെ ഫലമായി താപനില 2 ഡിഗ്രി സെല്‍ഷ്യസ് ഉയരും. കഴിഞ്ഞമാസം നടത്തിയ പ്രത്യേക പഠനം പറയുന്നത് ഈ നൂറ്റാണ്ടു അവസാനിക്കമ്പോള്‍ ഷാങ്ങ് ഹായ്, ലണ്ടന്‍ , ന്യൂയോര്‍ക്ക്, റിയോ ഡി ജനീറോ എന്നീ പ്രമുഖ നഗരങ്ങള്‍ വെള്ളത്തിലാവുമെന്നു തന്നെയാണ്. 120,000 വര്‍ഷത്തെ സ്വാഭാവിക ചൂടിനെ വച്ച് നോക്കുമ്പോള്‍ ഏറ്റവും തീവ്രതയിലാണ് ഇപ്പോഴത്തെ താപനിലയുടെ പോക്ക്. പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ സയന്‍സ് ജേര്‍ണലില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കടലാക്രമണം, കനത്ത മഴ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവ ജനജീവിതം ദുസഹമാക്കും. കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുക എന്നതുമാത്രമാണ് ഭാവി തലമുറയ്ക്കായി ചെയ്യാനുള്ളത്. അന്റാര്‍ട്ടിക്കയും
ഗ്രീന്‍ ലാന്റും ഉരുകിയൊലിക്കുന്നതു സമുദ്ര നിരപ്പ് ക്രമാതീതമായി ഉയര്‍ത്തും. മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനം ആണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here