അജു വാരിക്കാട്

ഹ്യൂസ്റ്റൺ : കേരളക്കരയെയും ലോകമെമ്പാടുമുള്ള മലയാളികളെയും പുളകം കൊള്ളിച്ച യുവ ഗായകരായ വിധു പ്രതാപും ജോൽസനെയും സച്ചിൻ വാര്യരും ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് 2023 ന്റെ ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആസ്ഥാന മന്ദിരമായ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു.
ഹൈ ഓൺ മ്യൂസിക് 2023 സംഗീത പരിപാടിയുടെ മുഖ്യ സ്പോണ്സര്മാരിൽ ഒരാളായ ജെയിംസ് ഓലൂട്ടിനെ ആദരിക്കയും സ്റ്റാഫോർഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെൻ മാത്യുവിന് ആദ്യ ടിക്കറ്റ് നൽകിയുമാണ് ഹൈ ഓൺ മ്യൂസിക് 2023 പൗവേർഡ് ബൈ ഹ്യുസ്റ്റൺ മോർട്ഗേജ് കിക്ക്‌ ഓഫ് നടത്തപ്പെട്ടത്.
2023 ഏപ്രിൽ 22ന് വൈകുന്നേരം 6:00 മണിക്ക് സെൻറ് ജോസഫ് ഹാളിൽ വച്ച് നടത്തുവാനായി ക്രമീകരിച്ചിരിക്കുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ www.maghusa.org എന്ന വെബ്സൈറ്റിലൂടെയും ലഭ്യമാണ്. ആവേശകരമായ പ്രതികരണമാണ് എല്ലാ വിഭാഗം മലയാളികളിൽ നിന്നും ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ലഭിക്കുന്നത് എന്ന് അസോസിയേഷൻറെ പ്രസിഡൻറ് ജോജി ജോസഫ് അറിയിച്ചു. 2023 ൽ സമ്മറിന്റെ വരവറിയിച്ചു കൊണ്ട് ഹൂസ്റ്റണിൽ ആദ്യമായി നടക്കുന്ന ഒരു മെഗാ പ്രോഗ്രാമാണ് ഇതെന്ന പ്രത്യേകതയും മാഗ് നടത്തുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന പ്രോഗ്രാമിനുണ്ട് എന്നും ജോജി ജോസഫ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here