മയാമി: കഴിഞ്ഞ ദിവസം മരണപ്പെട്ട രണ്ടു വയസ്സുകാരി അലീന കോട്ടൂരിന്റെ സംസ്‌കാര ചടങ്ങുകള്‍ മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തും. ഫ്‌ലോറിഡയിലെ മയാമിയിലുള്ള കോട്ടൂര്‍ ജയ്ക്കിന്റെയും സാലിയുടെയും മകനായ ജാക്‌സണിന്റെയും കാനഡയിലെ മില്‍ട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ മെറീനയുടെയും ഇളയ മകളാണ് രണ്ടു വയസ്സുകാരിയായ അലീന. മിലാനായാണ് ഇവരുടെ മൂത്ത മകള്‍. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതല്‍ 9 മണി വരെയും ഫ്‌ളോറിഡയിലെ മയാമിയിലുള്ള ബെല്‍സ് ഫ്യൂണറല്‍ ഹോമില്‍ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതീകശരീരം പൊതുദർശനത്തിന് വെക്കുന്നതാണ്.

മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ ( Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും. അലൈനയുടെ ആകസ്മിക വേർപാടിൽ ബന്ധുമിത്രാദികളും ഫ്ളോറിഡയിലുള്ള മലയാളി സമൂഹവും ദുഃഖം രേഖപ്പെടുത്തി.

അലൈന മെറി കോട്ടൂർ

LEAVE A REPLY

Please enter your comment!
Please enter your name here