ഹൂസ്റ്റന്‍: സാര്‍വ്വ ജനീനമായ ആകര്‍ഷണീയതയും സര്‍വ്വതല സ്പര്‍ശിയുമായ സമത്വദര്‍ശനമാണ് ശ്രീനാരായണ ഗുരുദേവന്‍ ആധുനിക ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. ആ മഹദ് ദര്‍ശനത്തിലൂടെ യഥാര്‍ത്ഥ മനുഷ്യനെയും ദൈവത്തെയും ഗുരുദേവന്‍ പുന:സൃഷ്ടിച്ചു . ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-വംശ വെറിയുടെ പേരില്‍ അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലീന വിഷമ വൃത്തത്തില്‍ നിന്ന് കൊണ്ട് ജാതി ഭേദവും മത ദ്വേഷവുംഇല്ലാത്ത ആ മാതൃകാ സ്ഥാനം തേടിയുള്ള ഒരു തീര്‍ഥാടനമാണ് ഈ ഒരു എളിയ സംരംഭത്തിലൂടെ നാം ലക്ഷ്യമാക്കുന്നത്. തീക്ഷ്ണമായ ദര്‍ശനം.. ഊഷ്മളമായ സഹജീവി സ്‌നേഹം , സ്വയം ഉള്‍ക്കൊള്ളുകയും മറ്റുള്ളവരിലേക്ക് അതിന്റെ ജ്വാല പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പരമ പവിത്രമായ ഈ വേദിയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
.
നോര്‍ത്ത് അമേരിക്കയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഗുരുദേവ ദര്‍ശനം പ്രചരിപ്പിക്കുന്നതിനായി സ്ഥാപിതമായ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റ്റണിലെ സൗത്ത് ഷോര്‍ ഹാര്‍ബര്‍ റിസോര്‍ട്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന ശ്രീനാരായണ നഗറില്‍ വച്ച് നടക്കുന്ന ശ്രീനാരായണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കണ്‍വന്‍ഷനോടനുബന്ധിച്ച് വിളംബര ഘോഷയാത്ര,വൈവിധ്യമാര്‍ന്ന സെമിനാറുകള്‍ , പഠന കളരികള്‍ , സര്‍വ്വ മതസമ്മേളനം, സാഹിത്യ സമ്മേളനം, സാംസ്­കാരിക സമ്മേളനം, വനിതാ സമ്മേളനം , യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം , സംഘടനാ സമ്മേളനം,, പ്രാര്‍ത്ഥനായോഗങ്ങള്‍ , , കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കേരളത്തില്‍ നിന്നും എത്തുന്ന പ്രഗത്ഭ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്നുകള്‍ , ഒപ്പം അമേരിക്ക യില്‍ നിന്നുമുള്ള പ്രൊഫഷനല്‍ കലാ സംഘങ്ങള്‍ , വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നല്‍കി അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവയും കണ്‍വന്‍ഷന്‍ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കും.

പ്രമുഖ ശ്രീ നാരായനീയനും, ചിന്തകനും, നിരൂപകനുമായ ശ്രീ എംകെ സാനു മാഷ്, ഇചച­കആച ഇന്ത്യന്‍ ഓഫ് ദി ഇയെര്‍, ഡി ഐ ജി യുമായ ശ്രീ. പി വിജയന്‍ കജട, ശ്രീമത് സച്ചിദാനന്ദ സ്വാമികള്‍ , സ്വാമി സന്ദീപാനന്ദ ഗിരി, കാലിക്കറ്റ് യുനിവേര്‍സിറ്റി മുന്‍ വൈസ് ചാന്‍ സിലറും, ശ്രീ നാരായണീയ ധര്‍മ്മ പ്രചാരകനും, ശാ സ്ത്ര ന്ജനും ആയ പ്രൊഫ. ശ്രീ ജി കെ ശശിധരന്‍, വ്യവസായ പ്രമുഖനും, ഭാരതത്തിലെ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ അമര ക്കാരനു മായ ശ്രീ. വി. കെ. മുഹമ്മദ്­, യശ സ്സരീ നായ ശ്രീ. ഡോ. എ പി ജെ അബ്ദുല്‍ കലാമിന്‍റെ സഹപ്രവര്‍ത്തകനും, ഭൌമ ശാ സ്ത്ര ജ്ഞ നും ആയ ശ്രീ. സാഗര്‍ വിദ്യാ സാഗര്‍ എന്നീ മഹാ പ്രതിഭകളുടെ സാന്നിധ്യ ത്തെ കൂടാതെ ശ്രീ. ജി. വേണുഗോപാലിന്‍റെ സംഗീത സന്ധ്യയും,ശ്രീമതി ദിവ്യ ഉണ്ണിയുടെ നൃത്ത നൃത്യങ്ങളും, വിവിധ ശ്രീ നാരായണ സംഘടനകളിലെ കലാകാരുടെ നേതൃത്വത്തിലുള്ള കലാ പരിപാടികള്‍, ചെണ്ടമേളം, മറ്റു നാടന്‍ കലാ പരിപാടികള്‍ തുടങ്ങിയവ ഈ സമ്മേളനത്തിന് മാറ്റു കൂട്ടും.

കണ്‍വന്‍ഷനോടനുബന്ധമായി വിവിധ പ്രസ്ഥാനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രദര്‍ശന­ വില്പന , സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും . കണവന്‍ഷന്‍ സ്മരണകള്‍ക്ക് അക്ഷര ചാരുത നല്‍കുവാന്‍ ബൃഹത്തായ ഒരു സ്മരണികയും ഈ സംഗമ വേദിയില്‍ വച്ചു പ്രകാശനം ചെയ്യപ്പെടും. എല്ലാ ദിവസവും കേരളീയ പാരമ്പര്യ തനിമയോടെയുള്ള ഭക്ഷണമായിരിക്കും പ്രതിനിധികളായെത്തുന്ന കുടുംബാംഗങ്ങള്‍ക്കായി ഒരുക്കുന്നത്.

പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. എം. അനിരുദ്ധന്‍ (ചിക്കാഗോ) രക്ഷാധികാരിയും , ശ്രീ. അനിയന്‍ തയ്യില്‍ (ഹൂസ്റ്റന്‍) ചെയര്‍മാനും , ശ്രീ ദീപക് കൈതയ്ക്കാപ്പുഴ (ഡാളസ്) സെക്രട്ടറി യുമായുള്ള സംഘാടക സമിതിയാണ് കണ്‍വന്‍ഷനു നേതൃത്വം നല്കുന്നത്. ഈ മഹനീയ സംരഭത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികളുടെ രൂപീകരികരണവും, റീജിയണല്‍ കിക്ക് ഓഫുകളും നടന്നു. റെജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്കായി ദയവായി ബന്ധപ്പെടുക.

അനിയന്‍ തയ്യില്‍ ( ചെയര്‍മാന്‍ ) ­281 707 9494, ദീപക് കൈതക്കാപ്പുഴ ( സെക്രട്ടറി ) ­972 793 2151, അനൂപ്­ രവീന്ദ്രനാഥ് (പി.ആര്‍ .ഒ ) ­847 873 5026.

LEAVE A REPLY

Please enter your comment!
Please enter your name here