കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പൂഞ്ഞാര്‍ മണ്ഡലത്തില്‍ വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം തനിക്ക് അനുകൂലമെന്ന് പി.സി.ജോര്‍ജ്. വരാനിരിക്കുന്ന രാഷ് ട്രീയകാലാവസ്ഥയില്‍ പി.സി.ജോര്‍ജിനെ ഒപ്പം നിര്‍ത്താനുള്ള വി.എസിന്‍റെ ശ്രമമാണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് മറ്റൊരു വിഭാഗം. എന്തായാലും പൂഞ്ഞാര്‍ പ്രസംഗം ഇതിനകം രാഷ ്ട്രീയവിവാദമായി മാറിയിരിക്കുകയാണ്. ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിനെത്തിയ വി.എസ് പ്രസംഗം ഒറ്റവാചകത്തില്‍ ഒതുക്കുക്കിയത് വാര്‍ത്തയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാവരും എല്‍.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് മാത്രമായിരുന്നു വി.എസ് പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അടുത്ത മണ്ഡലമായ പാലായിലേക്ക് പോയി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി ജോസഫിന്‍റെ പ്രചാരണത്തിനുവേണ്ടിയാണ് വിഎസ് പൂഞ്ഞാറിലെത്തിത്. വി.എസിനെ കാണാനും  പ്രസംഗം കേള്‍ക്കാനും വന്‍ ജനക്കൂട്ടം എത്തിയിരുന്നു. എന്നാല്‍ തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉള്ളതുകൊണ്ടാണ് വി.എസ് പ്രസംഗം ചുരുക്കിയതെന്നാണ് ഇടത് നേതാക്കളുടെ വിശദീകരണം.

പൂഞ്ഞാറില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നിവരെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ പി.സി ജോര്‍ജും മത്സര രംഗത്തുണ്ട്. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളെയോ പി.സി ജോര്‍ജിനെയോ കടന്നാക്രമിച്ച് പ്രസംഗിക്കാന്‍ വി.എസ് തയാറായില്ല. ഇടതുപക്ഷ സ്ഥാനാര്‍ഥി പി.സി. ജോസഫിന് സീറ്റ് നല്‍കിയതു പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു കരുതിയിരുന്ന പി.സി. ജോര്‍ജിനെ അവസാനം തള്ളിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി.സി. ജോസഫിന് സീറ്റ് നല്‍കിയത്. പി.സി. ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടു തവണ പിണറായി പൂഞ്ഞാറില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനിടെ താന്‍ മത്സരിക്കുന്നത് ഇടതു വിഭാഗങ്ങളെ പ്രതിനിധീകരിച്ചാണെന്നും തനിക്കു വി.എസ്.അച്യുതാനന്ദന്‍റെ പിന്തുണയുണ്ടെന്നും പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി.സി. ജോര്‍ജ് പലതവണ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലുള്ള പ്രസംഗമാണു വി.എസ്. മുണ്ടക്കയത്തു നടത്തിയത്.

‘വിലക്കയറ്റം കൊണ്ട് ജനത്തിന്‍റെ നടുവൊടിക്കുന്ന, തൊട്ടതിനെല്ലാം തുട്ടുവാങ്ങുന്ന അഴിമതി വീരന്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണം അവസാനിപ്പിക്കാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ജോസഫിന് വോട്ട് ചെയ്യണം’ പൂഞ്ഞാറിനെ ഇടതുസ്ഥാനാര്‍ഥിക്കുവേണ്ടി വി.എസ്. ഇതു മാത്രമാണു പറഞ്ഞത്. ഇത്രയും പറഞ്ഞ് വി.എസ്. കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തുനിന്ന സി.പി.എം. നേതാവ് കെ.ജെ. തോമസ് പീരുമേട് സ്ഥാനാര്‍ഥി ബിജിമോളുടെ കാര്യവും പറയണമെന്നു പറഞ്ഞു. വീണ്ടും മൈക്ക് കൈയിലെടുത്ത വി.എസ്. ‘പീരുമൂട്ടില്‍ മത്സരിക്കുന്ന ബിജിമോളെയും വിജയിപ്പിക്കണമെന്ന്’ ഒറ്റവാക്കില്‍ പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു.

പിന്നീട് പാലായിലും പൊന്‍കുന്നത്തും കോട്ടയത്തും ഏറ്റുമാനൂരിലും നടന്ന യോഗങ്ങളില്‍ അരമണിക്കൂറിലേറെയാണു വി.എസ്. പ്രസംഗിച്ചത്. പൂഞ്ഞാറിലെ വി.എസ്. പക്ഷ അനുകൂലികള്‍ പി.സി. ജോര്‍ജിനൊപ്പമാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിന്‍റെ ഭാഗമായി വി.എസ്. പൂഞ്ഞാറില്‍ പ്രചാരണത്തിന് എത്തില്ലെന്നു പി.സി. ജോര്‍ജിനെ അനുകൂലിക്കുന്നവര്‍ പ്രചരിപ്പിച്ചിരുന്നു. പൂഞ്ഞാര്‍ സീറ്റില്‍ വി.എസിന്‍റെ നിലപാട് പരസ്യമായതോടെ കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here