തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശ് തോറ്റാലും ജനപ്രതിനിധി സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് അഭ്യൂഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സ്വാഭാവികമായും എംഎല്‍എയാകും. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അതിനു സാധ്യതയുള്ളൂ എങ്കിലും. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അനുഗ്രഹാശിശുകളോടെ മത്സരിക്കുന്ന ബിജുരമേശ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. തിരുവനന്തപുരം മണ്ഡലത്തിലെ തമിഴ് വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജുരമേശിന്‍റെ പ്രചാരണം നീങ്ങുന്നത്.തന്‍റെ വ്യക്തി ബന്ധങ്ങളും ബാര്‍കോഴക്കേസില്‍ പ്രതിപക്ഷനേതാവിന്‍റെ റോളില്‍ തിളങ്ങിയ വ്യക്തിത്വവും ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. തമിഴ് നാട്ടില്‍ നടപ്പാക്കുന്ന അമ്മമോഡല്‍ വികസനം  കേരളത്തിലും നടപ്പാക്കുമെന്ന വാഗ്ദാനവുമായിട്ടാണ് ബിജു പടക്കളത്തിലിറങ്ങിയിരിക്കുന്നത്. ജയിക്കാനായില്ലങ്കിലും 15,000 ല്‍ അധികം വോട്ട് തിരുവനന്തപുരത്തുനിന്നും നേടിയാല്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ബിജുവിനു നല്‍കാമെന്ന് ജയലളിത വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തനായ ഒരു നേതാവു വേണമെന്ന് ജയലളിത ആഗ്രഹിക്കുന്നുണ്ട്. അതിന് ഉത്തമന്‍ ബിജു രമേശ് തന്നെയാണെന്ന് ജയലളിത കണക്കുകൂട്ടുന്നുകേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയ ബാര്‍കേഴക്കേസിലൂടെ കേരള മന്ത്രിസഭയെ പോലും മുള്‍മുനയില്‍ നിര്‍ത്തിയ ബിജു രമേശിന്‍റെ പോരാട്ടമാണ് ജയലളിതക്ക് ബിജുരമേശിനെ വിശ്വസ്തനാക്കിയത്. മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയുടെ രാജിയും മറ്റൊരു മന്ത്രി രാജികത്ത് കീശയില്‍ കൊണ്ടു നടന്നതും ബിജു രമേശിനെകൊണ്ടു മാത്രം കഴിവുകൊണ്ടായിരുന്നു.മന്ത്രി സഭയ്ക്കെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് വിഎസിനെ കൊണ്ടു പോലും പറ്റാത്ത കാര്യമായിരുന്നു ഇത്. ഇത്തരത്തില്‍ ഒരു പോരാട്ട വീര്യമുള്ള നേതാവിനെയാണ് ജയലളിത കേരളത്തിലേക്ക് ആഗ്രഹിക്കുന്നതും.

അതിന് ഒരു പ്രധാന സ്ഥാനം തന്നെ വേണമെന്ന് അറിയാവുന്നതിനാലാണ്  തോറ്റാല്‍ ബിജു രമേശിന് ഒരു അര്‍ഹമായ അധികാരം സ്ഥാനം നല്‍കുന്നത് .ഇതിലൂടെ തന്‍റെ പാര്‍ട്ടിക്ക് കേരളത്തില്‍ നല്ല വേരോട്ടമുണ്ടാക്കാമെന്ന് അവര്‍ കരുതുന്നു. ജോലി തേടിയെത്തിയവരും അതിര്‍ത്തി മേഖലയിലുമായി കേരളത്തില്‍ പതിനായിരക്കണക്കിന് തമിഴു നാട്ടുകാരുണ്ട് അവരെ തന്‍റെ കൊടിക്കു കീഴില്‍ ആണിനിരത്താനാണ് ഇതിലൂടെ ജയലളിത ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here