ബ്രാംപ്ടൺ, കാനഡ : ഭാരതത്തിന്റെ തനതു കലാരൂപങ്ങളുടെ നന്മ ലോകമെമ്പാടും പ്രചരിപ്പിക്കുക, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന സദുദ്ദേശ്യത്തോടെ രൂപം കൊണ്ട സർഗം കലാവേദി എന്ന സംഘടനയുടെ ഉദ്ഘാടന പരിപാടികൾ കാനഡയിലെ  ബ്രാംപ്ടൺ ത്രിവേണി മന്ദിരത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു, ബ്രഹ്മശ്രീ കരിയന്നൂർ  ദിവാകരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി,

ഭാരതീയ കലാരൂപങ്ങളെ നെഞ്ചിലേറ്റുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ എന്നതിലുപരി അതിർവരമ്പുകളില്ലാത്ത മാനുഷിക ധർമ്മങ്ങളുടെ മികച്ച മാതൃകയായ  ഈ കൂട്ടായ്മയുടെ  ഉദ്‌ഘാടന പരിപാടികളിൽ  സർഗം കലാവേദി പ്രസിഡന്റ് ജയപാൽ കൂടത്തിൽ അധ്യക്ഷത വഹിച്ചു .മുഖ്യ സ്പോൺസർ ആയ ജിഷ തോട്ടം (റീമാക്സ് റിയൽ എസ്റ്റേറ്റ് ) സംഘടനയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേർന്നു,  സൂര്യ  രവീന്ദ്രൻ നന്ദി പ്രസംഗവും നടത്തി

അമുത ജയപാൽ, ശ്രേയ എലിസബത്ത്,വർണ ശിവകുമാർ, വിഭ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ  
സർഗം കലാവേദിയുടെ ഉദ്ഘനത്തോടനുബന്ധിച്ചു കാഴ്ചവയ്ക്കപ്പെട്ട ഭരതനാട്യം, ഡാൻഡിയ നൃത്തം ,  ലളിതസംഗീതങ്ങൾ ,ശാസ്ത്രീയ സംഗീത കച്ചേരി ,വാദ്യഉപകാരണ സംഗീതങ്ങൾ തുടങ്ങിയ  കലാപ്രകടനങ്ങൾ ആസ്വാദകർക്ക് ഒരു നല്ല ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി, .
മൂന്നുമണിക്കൂർ നീണ്ടു നിന്ന ഉദ്ഘാടന പരിപാടികൾ ഡിന്നറോടു കൂടി സമാപിച്ചു, ദിനേശ്,  ക്രിഷ് നായക് എന്നിവരും സഹ സ്‌പോൺസർമാർ ആയിരുന്നു, .

ഈ പരിപാടി വൻവിജയമാക്കുവാൻ സഹായിച്ച എല്ലാവര്ക്കും സൂര്യ രവീന്ദ്രൻ നന്ദി പറഞ്ഞു.

വിവരങ്ങൾക്ക് കടപ്പാട് : ശിവകുമാർ.

വാർത്ത : ജോസഫ് ഇടിക്കുള.

LEAVE A REPLY

Please enter your comment!
Please enter your name here