അനഘ ഹരീഷ് 

ടാമ്പാ :- പഴമയുടെ പുതു അനുഭവങ്ങളുമായി മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ യുടെ “പത്തര MAT ഓണം ” ആഗസ്ത് 5 നു ബ്ളൂമിംഗ്ഡെയ്ൽ ഹൈസ്കൂളിൽ ((1700 , E Bloomingdale Ave . Valrico , FL – 33596 )വച്ച് ആഘോഷിക്കാൻ തീരുമാനിച്ചു . കുട്ടനാട്ടിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറി , ദശാബ്ദങ്ങളായി അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിൻ്റെ ഇടനാഴികളിലെ മലയാളി  സാന്നിധ്യമായി മാറിയ ഫാദർ അലക്സാണ്ടർ ജെ കുര്യൻ ആണ് ഇത്തവണത്തെ മാറ്റ് ഓണത്തിൻ്റെ മുഖ്യാതിഥി. നിലവിൽ അമേരിക്കൻ ഗവർമെന്റിന്റെ സ്ട്രാറ്റജിക് പ്ലാനിങ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ആയും ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ആയും സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം , അമേരിക്കയുടെ പല നയതന്ത്രപ്രധാനമായ പദ്ധതികളുടെയും  ഭാഗമായിട്ടുണ്ട് .  ഇദ്ദേഹത്തെ മാറ്റി ൻ്റെ മുഖ്യാതിഥിയായി ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് സുനിത ഫ്‌ളവർഹിൽ അഭിപ്രായപ്പെട്ടു. ഫോമ, ഫൊക്കാന, മറ്റു മലയാളി അസോസിയേഷനിൽ നിന്നുമുള്ള പ്രതിനിധികൾ തുടങ്ങിയ വിശിഷ്ടാതിഥികളുടേയും സാന്നിധ്യം ഈ അവസത്തിൽ ഉണ്ടാവുമെന്ന് പ്രസിഡന്റ് സുനിത ഫ്‌ളവർഹിൽ അറിയിച്ചിട്ടുണ്ട്, 

വർണ്ണാഭമായ ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന ഓണാഘോഷത്തിൽ  ചെണ്ടമേളം , തിരുവാതിരക്കളി, ഭരതനാട്യം, മോഹിനിയാട്ടം , ഒപ്പന ,  തുടങ്ങിയ കലയും സംസ്കാരവും ഒത്തു ചേർന്ന വിവിധയിനം പരിപാടികളായിരിക്കും ഇത്തവണത്തെ MAT ഓണത്തിൻ്റെ പ്രത്യേകത. SKYWAY ബ്രിഡ്ജ് ബാൻഡ് അവരുടെ ലൈവ് മ്യൂസിക്കുമായി “പത്തര MAT ഓണം “ത്തിൻ്റെ വേദിയിൽ ഉണ്ടാവും . പരമ്പരാഗതവും , വിഭവ സമൃദ്ധവുമായ ഓണസദ്യയും , വിവിധങ്ങളായ കലാപരിപാടികളോടും കൂടിയ ഓണമായിരിക്കും മാറ്റ് ൻ്റെ കുടുംബങ്ങൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് സെക്രട്ടറി ഷിറ ഭഗവതുള്ള അറിയിച്ചു. 

കർഷക ശ്രീ പുരസ്‌കാരം , ജന സേവാ പുരസ്‌കാരം , Mother ‘s day , Father ‘s day photo  context വിജയികൾ തുടങ്ങിയ മാറ്റ് കലാകാലങ്ങളായി നൽകിവരുന്ന അംഗീകാരങ്ങൾക്ക് അർഹരായിട്ടുള്ളവർക്ക് പുരസ്‌കാര ദാനവും ,   Earth day യിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഓണാഘോഷങ്ങളോടനുബന്ധിച്ചു നടക്കും .  

ഓണം, ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തിൻ്റെ ദീപ്ത സ്മരണകൾ ആണെന്നും, ആ ഓർമകളുടെ മാറ്റു കൂട്ടുന്ന സദ്യവട്ടങ്ങളും , പരിപാടികളുമാണ് പതിവുതെറ്റിക്കാതെ  ഇത്തവണയും മാറ്റ് കുടുംബങ്ങൾക്കായി ഒരുക്കിയിട്ടുള്ളതെന്നു  ട്രസ്റ്റീ ബോർഡ് ചെയർ ജോ മോൻ തെക്കേത്തൊട്ടിൽ അറിയിച്ചു .

ഒരുമയുടെയും , ഓർമ്മകളുടെയും സംഗമ വേദിയായി മാറുന്ന “പത്തര MAT ഓണം ” ത്തിനായി ടാമ്പയിലെ മലയാളി സമൂഹവും കാത്തിരിക്കുകയാണ് !!

LEAVE A REPLY

Please enter your comment!
Please enter your name here