മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ അണിയറയിൽ അണിഞ്ഞൊരുങ്ങുന്നു. താജ് മാത്യു – കോ ഓർഡിനേറ്റർ, സജി എബ്രഹാം – കൺവീനർ  എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് സുവനീറിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. താജ് മാത്യു ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡണ്ടും സ്ഥാപക മെമ്പറും നിലവിൽ അഡ്വൈസറി ബോർഡ് മെമ്പറുമാണ് .

സജി എബ്രഹാം ഇന്ത്യ പ്രസ് ക്ലബ് 2021 ഇന്ത്യ പ്രസ് ക്ലബ് സമ്മേളന സുവനീർ കമ്മറ്റി ചീഫ് എഡിറ്റർ ആയി ചുമതല വഹിച്ചു. നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക്  ചാപ്റ്റർ വൈസ് പ്രസിഡണ്ട് ആണ്. ചാപ്റ്റർ സെക്രട്ടറി,ട്രഷറർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡന്റ്  , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654

LEAVE A REPLY

Please enter your comment!
Please enter your name here