ഡോക്ടര്‍ ഷീബ പറന്നിലത്തിന്റെ സ്മരണ നിലനിര്‍ത്തി അവരുടെ ജീവിതാഭിലാഷമായിരുന്ന നിര്‍ധനരും പഠനത്തില്‍ മികവു പുലര്‍ത്തുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കാനായി തുടങ്ങിവച്ച മേഴ്‌സി ഫുള്‍ ചാരിറ്റി എന്ന സംഘടന അതിനെ സാമ്പത്തികമായും മറ്റു രീതികളിലും അകമഴിഞ്ഞ് സഹായിക്കുന്നവര്‍ക്കായി ഒരു donors appreciation meet ഒക്ടോബര്‍ 27 ഹോട്ടല്‍ പാരഡൈസില്‍ വച്ച് നടത്തിയിരുന്നു. പ്രമുഖ ബിസിനസുകാരനും ബാള്‍ട്ടിമോറിലെ 2024 മേയര്‍ സ്ഥാനാര്‍ഥിയുമയാ ഡോക്ടര്‍ Bob Wallace മുഖ്യ അതിഥിയായിരുന്നു.

മേഴ്സിഫുള്‍ ചാരിറ്റി പ്രസിഡണ്ട് ജോയ് കൂടല്‍ അധ്യക്ഷനായ മീറ്റില്‍ പ്രശസ്ത ഗായകന്‍, പാടും പാതിരി എന്നറിയപ്പെടുന്ന ഫാദര്‍ Paul Poovathinkal, fokana യുടെ സെക്രട്ടറിയും കലാകാരിയും 2024-25 വര്‍ഷത്തെ ഫൊക്കാ നയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയുമായിട്ടുള്ള ഡോക്ടര്‍ Kala Shahi, ഫോമ ജനറല്‍ സെക്രട്ടറി മധു, IANAM പ്രസിഡന്റ് ഡോക്ടര്‍ വിജയരാമകൃഷ്ണന്‍, സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാദര്‍ വില്‍സണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മെഗാ ഡോണറും ഫോക്കാനയുടെ ഇപ്പോഴത്തെ പ്രസിഡന്റ്‌റുമായ dr. Babu Stephente അസാന്നിധ്യത്തിലുള്ള പിന്തുണയും പ്രാര്‍ത്ഥനയും ഏറെ ശ്രദ്ധേയമായി.

മേഴ്സിഫുള്‍ ചാരിറ്റിയുടെ സെക്രട്ടറി സാജു മാര്‍ക്കോസ് സ്വാഗതവും ട്രഷറര്‍ ജോയ് പാരിക്യപള്ളി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെക്കുറിച്ചും ഭാവി പരിപാടികളെയും കുറിച്ച് സംസാരിച്ചു. ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ അല്‍ഫോന്‍സാ റഹ്‌മാന്‍, കൈരളി പ്രസിഡന്റ് ബിജോയ് പട്ടം പാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംഘടനയുടെ സ്ലാഗ്‌നീയമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ആഗ്‌നന്‍സിന്റെയും ആഷ്ലിയുടെയും അവതാരക മികവ് ഡോണേഴ്‌സ് മീറ്റിന് ശോഭകൂട്ടുകയുണ്ടായി.

ബോര്‍ഡ് മെമ്പര്‍ ഗീവറിന്റെ മക്കളായ Sarah യുടെയും Hannah യുടെയും ശ്രവണ സുന്ദരമായ ഗാനം ചടങ്ങിന് കൂടുതല്‍ പകിട്ടേകി. തുടര്‍ന്ന് ബോര്‍ഡ് മെമ്പര്‍ ജോസ് പറന്നിലം യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ നല്ലവരായ അംഗങ്ങള്‍ക്കും ഡോണേഴ്‌സിനും വിശിഷ്ടാതിഥികള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. പിന്നീട് ഒരു ലഘു സ്‌നേഹവിരുന്നോടു കൂടി 2023ലെ ഡോണേഴ്‌സ് അപ്രീസിയേഷന്‍ മീറ്റ് ഭംഗിയായിസമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here