തികച്ചും ന്യായമായ കാരണങ്ങളാല്‍ വിവാഹമോചിതയായി സ്വന്തം വീട്ടിലേക്കു തന്റെ രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി തിരിച്ചുപോരേണ്ടി വന്ന യുവതിയുടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ കൈത്താങ്ങായിരിക്കുകയാണ് മേരിലാന്റ് സ്റ്റേറ്റിലെ ബാള്‍ട്ടിമോറിലെ മലയാളി കൂട്ടായ്മയായ കൈരളി. പാലക്കാട് സ്വദേശിനിയായ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവള്‍ കരുതിയത് തന്റെ അമ്മയും സഹോദരങ്ങളും ബന്ധുക്കളുമൊക്കെ തുടര്‍ജീവിതത്തില്‍ കൈത്താങ്ങാകുമെന്നായിരുന്നു.

എന്നാല്‍ ആഗ്രഹിച്ചതൊന്നും സംഭവിച്ചില്ല. പക്ഷേ തോറ്റുകൊടുക്കാതെ അവള്‍ ഒരു ചെറിയ കുടിലുകെട്ടി വീട്ടുവേലചെയ്ത് തന്റെ കുട്ടികളെ പോറ്റി. ഈ കൂരയിലൊരു ശൗചാലയം പോലും ഇല്ലെന്നു തിരിച്ചറിഞ്ഞ സമീപത്തെ സന്യാസിനികള്‍ മൂത്ത പെണ്‍കുട്ടിയെ അവരുടെയൊരു കോണ്‍വെന്റിലേക്കു കൊണ്ടുപോയി. ഈ സമയത്താണ് ഈ അമ്മയ്ക്കും മക്കള്‍ക്കും സ്വന്തമായൊരു വീട് എന്ന കൈത്താങ്ങുമായി വിദേശത്തുള്ള നാട്ടുകാരായ ചില സുമനസുകള്‍ സഹായത്തിനെത്തിയത്.

വീടിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള നാല്പതുനാളുകള്‍ അവര്‍ക്കതൊരു സ്വപ്നംപോലെയായിരുന്നു. ഒടുവില്‍ കോണ്‍വെന്റില്‍ കഴിഞ്ഞ മകളെ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു സ്വന്തമായ വീട് ആ അമ്മ സമ്മാനിച്ചു. കഴിഞ്ഞ ദിവസം മുതല്‍ അമ്മയും മക്കളും പുതിയ വീട്ടിലേക്ക് മാറി. ഇനിയീ അമ്മയ്ക്ക് കുഞ്ഞുങ്ങള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാം.

https://www.facebook.com/100000100100431/videos/pcb.7449565118390084/1314348639448237

LEAVE A REPLY

Please enter your comment!
Please enter your name here