പി പി ചെറിയാൻ

ഒക്കലഹോമ: നിയമങ്ങൾ കൊണ്ട് പരിഹരിക്കാൻ കഴിയാത്ത സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ശക്തമായ കുടുംബങ്ങൾ നിർണായകമാണെന്ന് ഒക്കലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ്. ഒക്‌ലഹോമയിൽ നവംബർ മാസം, “കുടുംബ മാസമായി” പ്രഖ്യാപിക്കുന്ന ഒരു നയത്തിൽ ഒപ്പുവച്ചു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“കുടുംബങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിന്റെ അടിത്തറയാണ്. കുടുംബങ്ങൾ നമ്മുടെ മൂല്യങ്ങളെ രൂപപ്പെടുത്തുന്നു. അവ നമ്മുടെ സ്വപ്നങ്ങളെ പരിപോഷിപ്പിക്കുന്നു. ദുർഘടവും എളുപ്പവുമായ എല്ലാ വഴികളിലും കുടുംബം നമ്മുടെ കൂടെ നിൽക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്ന അടിസ്ഥാനം കുടുംബങ്ങളാണ് ” സ്റ്റിറ്റ് പറഞ്ഞു.

വിവാഹിതരായ അച്ഛനും അമ്മയും നയിക്കുന്ന കുടുംബങ്ങളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് ദാരിദ്ര്യത്തിൽ കഴിയുന്നതെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ പുരുഷന്മാർ അവിവാഹിതരായ സമപ്രായക്കാരേക്കാൾ ഇരട്ടി സന്തുഷ്ടരാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുവെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

2005-ൽ 25 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 50 ശതമാനവും വിവാഹിതരാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഇന്ന് 28 ശതമാനം മാത്രമാണ് വിവാഹിതരായത്. ദേശീയതലത്തിൽ, നാല് കുട്ടികളിൽ ഒരാൾ വീട്ടിൽ പിതാവില്ലാതെ കഴിയുന്നു.

“അമ്മയിൽ നിന്നാണ് നിങ്ങളുടെ ധാർമ്മികത, ആശയങ്ങൾ തുടങ്ങിയ മൂല്യങ്ങൾ ലഭിക്കുന്നത് , എന്നാൽ നിങ്ങളുടെ മൂല്യം, യോഗ്യത, എന്നിവ അച്ഛനിൽ നിന്നാണ് ലഭിക്കുന്നത്,” ബർത്ത്‌റൈറ്റ് ലിവിംഗ് ലെഗസിയുടെ സിഇഒ മാർക്വെസ് ഡെന്നിസ് പറഞ്ഞു.

നിയമങ്ങൾക്ക് പല സാമൂഹിക പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്നും എന്നാൽ കുടുംബങ്ങൾക്ക് അത് സാധ്യമാണെന്നും സ്‌റ്റിറ്റ് പറഞ്ഞു.

“കുടുംബം എങ്ങനെയോ അങ്ങനെ തന്നെ സമൂഹവും എന്ന് പറയപ്പെടുന്നു. ഞാൻ അത് ശരിക്കും വിശ്വസിക്കുന്നു,” സ്റ്റിറ്റ് പറഞ്ഞു. “, നമ്മുടെ രാജ്യത്തിൽ കുടുംബത്തിന് ഏറ്റവും അനുകൂലമായ സംസ്ഥാനമായി ഒക്ലഹോമ മാറണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here