വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുണ്ടാകുന്ന എതിർപ്പുകൾക്കിടയിൽ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് തനിക്കെതിരെ നിൽക്കുന്നവർക്ക് മറുപടിയുമായി രംഗത്തെത്തി. എന്നെ അംഗീകരിക്കാൻ ആർക്കെങ്കിലും താൽപര്യമില്ലെങ്കിൽ, അവരുടെ അംഗീകാരം എനിക്കുവേണ്ട.- ട്രംപ് പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ്. എച്ച്.ഡബ്ലു. ബുഷ്, ജോർജ് .ഡബ്ലു. ബുഷ് എന്നിവരും പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ട്രംപിനെതിരെ മത്സരിച്ച ജെബ് ബുഷ്, ലിന്റസേ ഗ്രഹാം എന്നിവർ ട്രംപിനെ പിന്തുണയ്‌ക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുമ്പ് യു.എസ് ഹൗസ് സ്‌പീക്കറായ പോൾ റിയാൻ ട്രംപിനെ പിന്തുണയ്‌ക്കാൻ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. ഇരുവരും അടുത്താഴ്‌ച കൂടികാഴ്‌ച നടത്തും. വ്യാഴാഴ്‌ചയായിരിക്കും കൂടിക്കാഴ്‌ചയെന്നും എന്തു സംഭവിക്കുമെന്ന് കാണാമെന്നും എ.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. കൂടാതെ തനിക്ക് പിന്തുണ നൽകാത്തത് തെറ്റാണ്. പാർട്ടി ഐക്യം ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. പാർട്ടിയിൽ ഐക്യമുണ്ടാവുന്നതാണ് നല്ലതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. പാർട്ടിയെ ഒന്നിപ്പിക്കാൻ എന്ത് ചെയ്യാൻ കഴിയുമോ അത് താൻ ചെയ്യുമെന്നും നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here