ആഷാ മാത്യു

2023-ലെ നാമം (NAMAM) കര്‍മ്മശ്രേഷ്ഠ എക്സലന്‍സ് പുരസ്‌കാരം അനില്‍ കുമാര്‍ പിള്ളയ്ക്ക്. ചിക്കാഗോയിലെ കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷണറും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കെഎച്ച്എന്‍എയുടെ മുന്‍ പ്രസിഡന്റുമാണ് അനില്‍ കുമാര്‍ പിള്ള. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തന്റേതായ ഇടമൊരുക്കിയ അനില്‍ കുമാര്‍ പിള്ള വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ സുപരിചിതനാണ്. വിവിധ സംഘടനകളിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക പദവിക്കപ്പുറം മാനുഷിക പരിഗണന പലപ്പോഴും മുന്നിട്ടു നിന്നു. ഇന്ത്യന്‍ പ്രവാസി സംഘടനകളെ ഏകോപ്പിക്കുന്നതിലും വിഷയങ്ങള്‍ പരിഗണിക്കുന്നതിലും അദ്ദേഹം പ്രകടമാക്കിയ ഊര്‍ജ്ജ്വസ്വലതയും സേവന മനോഭാവവും അഭിനന്ദനാര്‍ഹമാണ്.

നാല്‍പത് വര്‍ഷത്തിലേറെയായി ചിക്കാഗോയിലെ സ്‌കോക്കിയില്‍ കുടുംബസമേതം താമസിക്കുന്ന അനില്‍ കുമാര്‍ പിള്ള ക്വസ്റ്റ് ഡയഗ്ണോസ്ടിക്സിലെ ഉദ്യോഗസ്ഥനായിരുന്നു. എംബിഎ ബിദുദധാരിയായ അദ്ദേഹം ഉദ്വോഗത്തില്‍ നിന്ന് വിരമിച്ചെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി തുടരുന്നു. കൂടെയുള്ളവരെ ഒരുമിച്ച് ഐക്യത്തോടെ നിര്‍ത്തി സംഘടനകളെ മുന്നോട്ടു നയിക്കുന്നതിലെ അദ്ദേഹത്തിന്റെ നേതൃത്വപാടവം എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയര്‍ കമ്മീഷണറാണ്. കൂടാതെ കേരളാ ഹിന്ദൂസ് ഓഫ് അമേരിക്കയുടെ ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ചിക്കാഗോയുടെ ട്രസ്റ്റിബോര്‍ഡ് അംഗം, ഇല്ലിനോയി മലയാളി അസോസിയേഷന്‍ ട്രസ്റ്റിബോര്‍ഡ് അംഗം, കോ അലീഷന്‍ ഓഫ് ഏഷ്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ഇന്‍ സ്‌കോക്കിയുടെ പ്രസിഡന്റ്, എഫ്ഐഎ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.

ഫൊക്കാനയുടെ ഔട്ട്സ്റ്റാന്‍ഡിംഗ് സര്‍വ്വീസ് അവാര്‍ഡ്, എആര്‍പി കേരളയുടെ അപ്രീസിയേഷന്‍ അവാര്‍ഡ്, എഫ്‌ഐഎ ചിക്കാഗോയുടെ കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ്, ചിക്കാഗോ മേയര്‍ റിച്ചാഡ് എം ഡേലിയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍, ഇന്തോ അമേരിക്കന്‍ സെന്റര്‍ ചിക്കാഗോയുടെ ഹോണര്‍ അവാര്‍ഡ് ഫോര്‍ സര്‍വ്വീസ് തുടങ്ങി പ്രവര്‍ത്തന മികവിന് നിരവധി അംഗീകാരങ്ങള്‍ അനില്‍കുമാര്‍ പിള്ളയെ തേടിയെത്തിയിട്ടുണ്ട്. രത്‌നമ്മ പിള്ളയാണ് ഭാര്യ. ഏക മകന്‍ നിഷാന്ത് പിള്ള ഡോക്ടറാണ്. മരുമകള്‍ നിഷ പിള്ള, കൊച്ചുമക്കള്‍ ദേവന്‍, മായ, ഋഷി.

പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് ഈ വര്‍ഷത്തെ നാമം എക്‌സലന്‍സ് പുരസ്‌കാരത്തിനായി അനില്‍ കുമാര്‍ പിള്ളയെ തിരഞ്ഞെടുത്തത്. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്നാനായ കാത്തലിക് സെന്ററില്‍ വെച്ച് എംബിഎന്‍ ഫൗണ്ടേഷന്റെ (www.mbnfoundation.org) ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ പഥങ്ങളില്‍ വെന്നിക്കൊടി നാട്ടി സമൂഹത്തിനു മുതല്‍ക്കൂട്ടായ ്രേശഷ്ഠരെ ആദരിക്കുന്നതിനായാണ് ‘നാമം എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.

കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് പ്രമുഖ പ്രവാസി സംഘടനയായ ‘നാമം’ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ നാമം നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമാണ്. ഡോ. ആശാ മേനോന്‍ പ്രസിഡന്റും പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാം കോഡിനേറ്ററുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namam.org എന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here