മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: കഴിഞ്ഞ അമ്പതു വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ അഭിമാനകരമായി പ്രവര്‍ത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് എന്ന സംഘടനയെ 2024-ല്‍ നയിക്കുന്നതിനുള്ള സാരഥികളെ തെരഞ്ഞെടുത്തു. മുന്‍കൂട്ടി നല്‍കിയ നോട്ടീസിന്‍ പ്രകാരം കഴിഞ്ഞ ദിവസം ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ചുമതലക്കാരെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

നിലവിലെ പ്രസിഡന്റ് ഫിലിപ്പോസ് കെ. ജോസഫിന്റെ (ഷാജി) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി ജോണ്‍ കെ. ജോര്‍ജ് (ബിജു) വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജി വര്‍ഗ്ഗീസ് വാര്‍ഷിക വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും പൊതുയോഗം പാസ്സാക്കിയതിനു ശേഷം ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വര്‍ഗ്ഗീസ് പോത്താനിക്കാട് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്കു കടന്നു.

2024-വര്‍ഷത്തേക്കുള്ള ചുമതലക്കാരെയും കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിന് നിശ്ചിത തീയതിക്കുള്ളില്‍ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകളില്‍ എല്ലാ സ്ഥാനത്തേക്കും ഓരോ പേരുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് പോത്താനിക്കാട് പ്രസ്താവിച്ചു. അതിന്‍ പ്രകാരം പുതു വര്‍ഷത്തേക്കുള്ള സംഘടനാ ചുമതലക്കാര്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ബോര്‍ഡ് ചെയര്‍മാന്‍ യോഗത്തില്‍ പ്രസ്താവിക്കുകയും സംബന്ധിച്ച അംഗങ്ങള്‍ ഹര്‍ഷാരവത്തോടെ അത് അംഗീകരിക്കുകയും ചെയ്തു.

തെരഞ്ഞെടുക്കപ്പെട്ടവര്‍: തോമസ് ഡേവിഡ് (സിബി ഡേവിഡ്)- പ്രസിഡന്റ്, മേരി ഫിലിപ്പ് – വൈസ് പ്രസിഡന്റ്, സജി എബ്രഹാം- സെക്രട്ടറി, വിനോദ് കെയാര്‍ക്കേ- ട്രഷറര്‍, ജോസി സ്‌കറിയ- ജോയിന്റ് സെക്രട്ടറി. കമ്മറ്റി അംഗങ്ങള്‍ – ബെന്നി ഇട്ടിയേറ, ഷാജു സാം, ലീലാ മാരേട്ട്, മാമ്മന്‍ എബ്രഹാം, മാത്യുക്കുട്ടി ഈശോ, തോമസ് ശാമുവേല്‍, ശ്രീനിവാസന്‍ പിള്ള. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനായി സണ്ണി പണിക്കരും ബോര്‍ഡ് അംഗങ്ങളായി വിന്‍സെന്റ് സിറിയക്, വര്‍ഗ്ഗീസ് ജോസഫ്, പോള്‍ പി ജോസ്, ഫിലിപ്പോസ് കെ ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്റര്മാരായി ഹേമചന്ദ്രന്‍, ഷാജി വര്‍ഗ്ഗീസ് എന്നിവരെയും പൊതുയോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here