പി പി ചെറിയാൻ

ഓസ്റ്റിൻ: സംസ്ഥാനത്തു നിലവിലുള്ള നിയമനുസരിച്ചു ശനിയാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ മദ്യവിൽപ്പനശാലകൾ അടച്ചിടും. ഞായറാഴ്ചകളിലോ ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ പോലുള്ള പ്രധാന അവധി ദിവസങ്ങളിലോ മദ്യശാലകൾ തുറക്കരുതെന്ന് ടെക്സസ് മദ്യ നിയന്ത്രണ നിയമം അനുശാസിക്കുന്നു.

പുതുവർഷത്തിന്റെ ആരംഭം തിങ്കളാഴ്ച വരുന്നതിനാൽ, 9 മണിക്ക് കടകൾ അടച്ചാൽ തുടർന്ന് വരുന്ന 61 മണിക്കൂർ കടകൾ അടച്ചിടും. ശനിയാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ വീണ്ടും തുറക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here