പി പി ചെറിയാന്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ്ജ് സാന്റോസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒഴിവുവന്ന ന്യൂ യോര്‍ക്ക് തേര്‍ഡ് ഡിസ്ട്രിക്ട് സീറ്റിലേക്കു നടന്ന സ്പെഷ്യല്‍ ഇലക്ഷനില്‍ പ്രത്യേക തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചു. ചൊവ്വാഴ്ച രാത്രി റിപ്പബ്ലിക്കന്‍ നാസോ കൗണ്ടി സാമാജികന്‍ മാസി പിലിപ്പിനെതിരെ(46 ) ടോം സുവോസി(61)നേടിയ വിജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം ആറായി കുറച്ചു. (219-213)

വഞ്ചനയും അഴിമതിയും ആരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ സാന്റോസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇമിഗ്രേഷന്‍ എന്ന വിഷയത്തില്‍ റിപ്പബ്ലിക്കന്‍മാരോട് പോരാടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഫലം കാണിക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത പ്രതിഷേധക്കാര്‍ സുവോസിയുടെ ഹ്രസ്വമായി പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും സഭയെ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കന്‍മാരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുമ്പ് മൂന്ന് തവണ യുഎസ് ഹൗസില്‍ സേവനമനുഷ്ഠിച്ചിരുന്നു

ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹൗസ് സീറ്റ് ഒഴിഞ്ഞ സോസിയുടെ തിരിച്ചു വരവില്‍ തിളക്കമാര്‍ന്ന വിജയത്തിന്റെ പരിവേഷമുണ്ടെന്നു മാത്രമല്ല, നവംബര്‍ തിരഞ്ഞടുപ്പില്‍ ഹൗസ് വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രത്യാശ ഡെമോക്രാറ്റുകള്‍ക്കു തെളിയുകയും ചെയ്യുന്നു. ജനങ്ങള്‍ ഉറ്റുനോക്കുന്ന വിഷയങ്ങള്‍ ഉന്നയിച്ചതു കൊണ്ടാണ് ഇക്കുറി ജയിക്കാന്‍ കഴിഞ്ഞതെന്നു ഗവര്‍ണര്‍ കാത്തി ഹോക്കലിനെതിരെ പ്രൈമറിയില്‍ മത്സരിച്ചു തോറ്റ സോസി പറഞ്ഞു.

രണ്ട് സ്ഥാനാര്‍ത്ഥികളും ഹമാസുമായുള്ള പോരാട്ടത്തില്‍ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ അറിയിച്ചിരുന്നു.നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും കോണ്‍ഗ്രസ് സീറ്റിനെച്ചൊല്ലി വീണ്ടും പോരാടാനുള്ള അവസരം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here