അര നൂറ്റാണ്ടിനു ശേഷം യുഎസ് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഒഡിസിയസ് എന്ന് പേരുള്ള ആളില്ലാത്ത പേടകം ഇന്റുയിറ്റിവ് മഷീൻസ് എന്ന കമ്പനി വകയാണ്. വ്യാഴാഴ്ച വൈകിട്ട് 6:23നു (ഇ ടി) ആയിരുന്നു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറങ്ങിയതെന്നു നാസ അറിയിച്ചു.

നാസയ്ക്കു വേണ്ടി ചന്ദ്രനിലേക്കു പറക്കുന്ന ഒഡിസിയസ് കഴിഞ്ഞയാഴ്ചയാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നു വിക്ഷേപിച്ചത്. IM-1 എന്ന കോഡ് ഉപയോഗിച്ച ദൗത്യം ചന്ദ്രനിലേക്കുളള ഇന്റുയിറ്റിവ് മഷീൻസിന്റെ ആദ്യ റോബോട്ടിക് ഫ്ലൈറ്റ് ആണ്.

യുഎസിന്റെ ഏറ്റവും ഒടുവിലത്തെ ചാന്ദ്ര ദൗത്യം 1972 ഡിസംബറിൽ ആയിരുന്നു: അപ്പോളോ 17. അപ്പോളോ പ്രോഗ്രാമിലെ അവസാന ദൗത്യം.

LEAVE A REPLY

Please enter your comment!
Please enter your name here