കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 40 വയസ്സുകാരനായ ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. നവീന്ദര്‍ ഗില്ലിനെയാണ് ഭാര്യ ഹര്‍പ്രീത് കൗറിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്. നവീന്ദറിന് 10 വര്‍ഷത്തേക്ക് പരോളിന് അര്‍ഹതയില്ല.

2022 ഡിസംബര്‍ 7 ന് രാത്രി 9 മണിക്ക് ശേഷം സറേയിലെ വസതിയിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ജൂണില്‍ കോടതി നടപടിക്കിടെ അഭിഭാഷകന്‍ തന്റെ കക്ഷി കൃത്യം ചെയ്തതായി സമ്മതിച്ചു. പിന്നീട് പ്രതിയും കോടതിയില്‍ കുറ്റസമ്മതം നടത്തി.

താന്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നതായി പ്രതി കോടതിയില്‍ വ്യക്തമാക്കിയെന്ന് അഭിഭാഷകന്‍ ഗഗന്‍ നഹല്‍ പറഞ്ഞു. നിലവില്‍ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും ഇന്ത്യയില്‍ ഹര്‍പ്രീത് കൗറിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here