സ്‌നോഫ്‌ളേക്‌സിന്റെ സി ഇ ഒ യും ഡയറക്‌ടർ ബോർഡ് അംഗവുമായി ഇന്ത്യൻ വംശജനായ ശ്രീധർ രാമസ്വാമിയെ നിയമിച്ചു. എ ഐ വിഭാഗത്തിൽ വൈസ് പ്രസിഡന്റായി നേരത്തെ പ്രവർത്തിച്ച രാമസ്വാമി ഈ സ്ഥാനമൊഴിയുന്ന ഫ്രാങ്ക് സ്ലൂട്ട്മാനു പകരമാണ് സ്ഥാനമേൽക്കുന്നത്. സ്ലൂട്ട്മാൻ ഡയറക്‌ടർ ബോർഡ് ചെയർമാനായി തുടരും.

“എനിക്ക് ഈ ആദരം നൽകിയ സ്ഥാപനത്തിനു നന്ദി,” രാമസ്വാമി പറഞ്ഞു. അനന്തമായ സാദ്ധ്യതകൾ മുന്നിൽ തുറന്നു കിടക്കുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 മേയിൽ കമ്പനിയിൽ ചേർന്നത് മുതൽ എ ഐ വിഭാഗത്തിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ആയിരുന്നു രാമസ്വാമിയുടെ ചുമതല. എ ഐയിൽ അടിസ്‌ഥാനമായ ലോകത്തെ ആദ്യത്തെ സെർച്ച് എൻജിൻ നീവ സ്‌നോഫ്‌ളേക്‌സ് ഏറ്റെടുത്ത നേരത്താണ് അദ്ദേഹം ചേരുന്നത്. എ ഐ ലളിതമാക്കുന്ന സ്‌നോഫ്‌ളേക്‌ കോർട്ടെക്സിന്റെ വരവ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു.

അടുത്ത ഘട്ട വികസനത്തിനു രാമസ്വാമിയേക്കാൾ മികച്ച ഒരാളില്ലെന്നു സ്ലൂട്ട്മാൻ പറഞ്ഞു. “എനിക്ക് അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ട്.”

നേരത്തെ 2019ൽ നീവ സ്ഥാപിച്ചവരിൽ ഒരാൾ ആയിരുന്നു രാമസ്വാമി. 15 വര്ഷം ഗൂഗിളിലും പ്രവർത്തിച്ചു. ബ്രൗൺ യൂണിവേഴ്സിറ്റി ബോർഡ് അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here