ഡൊണാൾഡ് ട്രംപിന് തിരഞ്ഞെടുപ്പിൽ അയോഗ്യത കൽപിക്കാവുന്നതാണോ എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ തീർപ്പു തിങ്കളാഴ്ച ഉണ്ടാവാമെന്നു യുഎസ് മാധ്യമങ്ങൾ പറയുന്നു. 2020ൽ തോറ്റ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയ ട്രംപിന് അപ്പോൾ പ്രസിഡന്റ് ആയിരുന്നു എന്നതു കൊണ്ട് ഇമ്മ്യൂണിറ്റി നല്കാൻ കഴിയുമോ എന്ന ചോദ്യമാണ് കോടതിയുടെ മുന്നിലുള്ളത്.

ട്രംപിന്റെ പേര് ബാലറ്റിൽ ഉൾപെടുത്താൻ പാടില്ല എന്ന കൊളറാഡോ സുപ്രീം കോടതിയുടെ തീരുമാനമാണ് അദ്ദേഹം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്. സൂപ്പർ ട്യുസ്‌ഡേ പ്രൈമറികൾ നടക്കുന്ന ചൊവാഴ്ച്ചയ്ക്കകം കോടതി തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.

14ആം ഭേദഗതിയുടെ മൂന്നാം വകുപ്പ് അനുസരിച്ചു ട്രംപിനെ ബാലറ്റിൽ നിന്നു നീക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിനു തിങ്കളാഴ്ച കോടതി മറുപടി നൽകും എന്നാണ് പ്രതീക്ഷ.

അറിയിപ്പ് രാവിലെ 10 മണി (EST) കഴിഞ്ഞു കോടതിയുടെ വെബ്സൈറ്റിൽ നൽകുമെന്നും ജസ്റ്റിസുമാർ കോടതിയിൽ എത്തുകയില്ലെന്നും കോടതി വൃത്തങ്ങൾ പറയുന്നു. ഫെബ്രുവരി 8നു ജസ്റ്റിസുമാർ വാദങ്ങൾ കേട്ടിരുന്നു.

നാലു കേസുകളിലായി 91 കുറ്റങ്ങൾ ചുമത്തപ്പെട്ട ട്രംപിന്റെ വിചാരണ നവംബർ തിരഞ്ഞെടുപ്പിനു മുൻപ് നടത്താൻ കഴിയുമോ എന്നതും സുപ്രീം കോടതി വിധിയെ ആശ്രയിച്ചിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here