പി പി ചെറിയാന്‍

ക്ലീവ്ലാന്‍ഡ്: കഴിഞ്ഞ വേനല്‍ക്കാലത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ മാതാവ് 16 മാസം പ്രായമുള്ള മകളെ 10 ദിവസം വീട്ടില്‍ തനിച്ചാക്കിയതിനെത്തുടര്‍ന്ന് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഒഹായോ സ്വദേശിയായ അമ്മയെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 32 കാരിയായ മാതാവ് ക്രിസ്റ്റല്‍ കാന്‍ഡെലാരിയോ, കഴിഞ്ഞ മാസം, കൊലപാതകം, കുട്ടികളെ അപായപ്പെടുത്തല്‍ എന്നിവയ്ക്ക് കുറ്റസമ്മതം നടത്തിയിരുന്നതായി കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു

2023 ജൂണില്‍ ഡെട്രോയിറ്റിലേക്കും പ്യൂര്‍ട്ടോ റിക്കോയിലേക്കും അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ കാന്‍ഡലാരിയോ തന്റെ മകള്‍ ജെയ്ലിനെ അവരുടെ ക്ലീവ്ലാന്‍ഡിലെ വീട്ടില്‍ ഉപേക്ഷിച്ചതായി അധികൃതര്‍ പറഞ്ഞു. 10 ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി പ്ലേപീനില്‍ ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തി 911-ല്‍ വിളിച്ചു. കുട്ടി ‘അങ്ങേയറ്റം നിര്‍ജ്ജലീകരണം സംഭവവിച്ച അവസ്ഥയിലാണെന്ന് എമര്‍ജന്‍സി ജീവനക്കാര്‍ കണ്ടെത്തി, അവര്‍ എത്തിയതിന് തൊട്ടുപിന്നാലെ കുട്ടി മരിച്ചുവെന്ന് സ്ഥിരീകരിച്ചു

കുയാഹോഗ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പട്ടിണിയും കടുത്ത നിര്‍ജ്ജലീകരണവും മൂലമാണ് പിഞ്ചു കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തി. ഭക്ഷണമില്ലാതെ മകളെ തനിച്ചാക്കി നിങ്ങള്‍ ക്രൂരമായ പ്രവൃത്തിയാണ് ചെയ്തതെന്ന് കൌണ്ടി കോമണ്‍ പ്ലീസ് കോടതി ജഡ്ജി ബ്രെന്‍ഡന്‍ ഷീഹാന്‍ കാന്‍ഡെലാരിയോയോട് പറഞ്ഞു.

‘നിങ്ങള്‍ ജയിലിനെ തടവില്‍ ആക്കിയതുപോലെ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ സ്വാതന്ത്ര്യമില്ലാതെ ഒരു സെല്ലില്‍ ചെലവഴിക്കണം,’ജഡ്ജി ഷീഹാന്‍ പറഞ്ഞു. ‘ഒരേയൊരു വ്യത്യാസം, ജയിലില്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും നിങ്ങള്‍ അവള്‍ക്ക് നിഷേധിച്ച ജലം നല്‍കുകയും ചെയ്യും. വിഷാദരോഗവും അതുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുന്ന കാന്‍ഡലാരിയോ, ക്ഷമയ്ക്കായി താന്‍ ദിവസവും പ്രാര്‍ത്ഥിച്ചിരുന്നതായി പറഞ്ഞു.

‘എന്റെ കുഞ്ഞ് ജെയ്ലിന്‍ നഷ്ടപ്പെട്ടതില്‍ എനിക്ക് വളരെയധികം വേദനയുണ്ട്, സംഭവിച്ച എല്ലാ കാര്യങ്ങളിലും ഞാന്‍ അങ്ങേയറ്റം വേദനിക്കുന്നു. എന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല, പക്ഷേ ഞാന്‍ എത്രമാത്രം കഷ്ടപ്പെടുന്നുവെന്നും ഞാന്‍ എന്താണ് അനുഭവിക്കുന്നതെന്നും ആര്‍ക്കും അറിയില്ല. ദൈവവും എന്റെ മകളും എന്നോട് ക്ഷമിച്ചുവന്നു ഞാന്‍ വിശ്വസിക്കുന്നു, കാന്‍ഡെലാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here