ഷാജി തോമസ് ജേക്കബ്

ന്യൂ യോര്‍ക്ക്: ന്യൂ യോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (STEFNA)യുടെ വാര്‍ഷിക യോഗം ന്യൂ യോര്‍ക്ക് ജൂബിലി മെമ്മോറിയല്‍ സി.എസ്സ്.ഐ പള്ളിയില്‍ വെച്ച് നടന്നു. പ്രസ്തുത യോഗം എക്യൂമെനിക്കല്‍ ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളില്‍ നിന്നുമായി റവ. സാം എന്‍. ജോഷ്വാ (പ്രസിഡന്റ് ) റവ. ഫാ. ജോണ്‍ തോമസ് (ക്ലര്‍ജി വൈസ് പ്രസിഡന്റ്), ശ്രീ റോയ് സി. തോമസ് (അത്മായ വൈസ് പ്രസിഡന്റ്), മനോജ് മത്തായി (സെക്രട്ടറി), ഗീവര്‍ഗീസ് മാത്യൂസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍ താമരവേലില്‍ (ട്രഷറര്‍), ജിനു സാബു (ജോയിന്റ് ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി ഷേര്‍ലി പ്രകാശ് (വിമന്‍സ് ഫോറം), തോമസ് ജേക്കബ് (പബ്ലിക്കേഷന്‍ & പി.ആര്‍) എന്നിവരെ തെരഞ്ഞെടുത്തു. എക്യൂമെനിക്കല്‍ ഫെഡറേഷന്റെ പ്രോഗ്രം കണ്‍വീനര്‍മാരായി ഗീവര്‍ഗീസ് മാത്യൂസ്, ജയ് കെ. പോള്‍, റോയി സി. തോമസ്, ജോണ്‍ ജേക്കബ്, ജോബി ജോര്‍ജ്, എന്നിവരെ ചുമതലപ്പെടുത്തി. തോമസ് തടത്തിലിനെ ഓഡിറ്ററായി നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here