ഫ്‌ളോറിഡ: “നമ്മുടെ കുട്ടികളെ എങ്ങനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്താം’ എന്ന വിഷയത്തില്‍ “തിയോളജി ഓഫ് ബോഡി’യെ ആസ്പദമാക്കി ഏകദിന സെമിനാര്‍ മെയ്­ 28­ന് ശനിയാഴ്ച്ച ഫ്‌ലോറിഡയിലെ സ്പ്രിങ്ങ്‌സിലുള്ള സിറോ മലബാര്‍ പള്ളിയില്‍ വച്ച് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നടത്തുന്നതാണ്­. ഫ്‌ളോറിഡായിലെ കോറല്‍ സ്പ്രിങ്ങ്‌സിലുള്ള ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്­ സിറോ മലബാര്‍ ദേവാലയത്തില്‍ വച്ച് രാവിലെ 9­ മണി മുതല്‍ വൈകിട്ടു 5:30 വരെ ആയിരിക്കും സെമിനാര്‍ നടത്തപ്പെടുക. സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ സ്ഥാപകനായ ബഹുമാനപ്പെട്ട ശ്രീ.ബാബു ജോണ്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രെഷനും ബന്ധപ്പെടുക: ഫാ.കുര്യാക്കോസ് കുമ്പകീല്‍ (വികാരി, ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്­ ചര്‍ച്), ഫാ. സുനി പടിഞ്ഞാറേക്കര (വികാരി, വി.യുദാസ്ലീഹ ക്‌നാനായ ചര്‍ച്), മിസ്.റോസിലി പനികുളങ്ങര (ഫോണ്‍: 954 801 2580), ജിമ്മി എമ്മാനുവല്‍ (ഫോണ്‍: 786 382 9501), സുബി സ്ടീഫെന്‍ (ഫോണ്‍: 954 263 4837). സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here