വാഷിങ്ടൻ ∙ യുവശാസ്ത്രജ്ഞർക്കുള്ള പ്രശസ്തമായ ഇന്റൽ ഫൗണ്ടേഷൻ യങ് സയന്റിസ്റ്റ് അവാർഡ് ഇന്ത്യൻ വംശജനായ പതിനഞ്ചുകാരന്. കാലിനു സ്വാധീനം കുറഞ്ഞവരെ നടക്കാൻ സഹായിക്കുന്ന ചെലവുകുറഞ്ഞ ഇലക്ട്രോണിക് കാൽമുട്ടു വളയം കണ്ടുപിടിച്ചതിനാണു ടെക്സസിൽനിന്നുള്ള ശ്യാമാന്തക് പൈറയ്ക്ക് 50,000 യുഎസ് ഡോളർ (ഏകദേശം 33,42997 രൂപ) പുരസ്കാരം ലഭിച്ചത്.

കഴിഞ്ഞയാഴ്ച അരിസോണയിൽ നടന്ന രാജ്യാന്തര ശാസ്ത്രമേളയിലെ ചടങ്ങിൽ പുരസ്കാരം നൽകി. ശ്യാമാന്തകിനൊപ്പം പതിനേഴുകാരനായ കാതി ലൂവും പുരസ്കാരം നേടി.

രാജ്യാന്തര ശാസ്ത്രമേളയിൽ 77 രാജ്യങ്ങളിൽനിന്നായി ആയിരത്തിലേറെ ശാസ്ത്രജ്ഞർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here