ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍, ഷിക്കാഗോ, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25-മത് രക്തസാക്ഷിത്വദിനം ആചരിച്ചു.

രാജ്യത്തിന്റെ ആറാമതു പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മേയ് 21-നു തമിഴ്‌നാട്ടിലെ ശ്രീപെരുംപതൂറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

അധികാരവികേന്ദ്രീകരണത്തിനു തുടക്കംകുറിച്ച രാജീവ് ഗാന്ധി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ മഹാരാജ്യത്തിന്റെ മാര്‍ഗ്ഗദീപമായിരുന്നുവെന്ന് പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വ്യത്യസ്തമായ മുഖം നല്‍കിയ അതിശക്തനായ നേതാവായിരുന്നു അദ്ദേഹമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

തദവസരത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ വര്‍ഗീസ് പാലമലയില്‍, സതീശന്‍ നായര്‍, ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ, പ്രൊഫസര്‍ തമ്പി മാത്യു തുടങ്ങിയവരും രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here