ഡാളസ്: ഡാളസ്‌ഫോര്‍ട്ട് വത്തിലെ 5 മുതല്‍ 10വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 2 മുതല്‍ 4വരെ സ്‌റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇര്‍വിംഗ് വാല്‍നട്ട്ഹില്‍ ലയിനിലുള്ള 205-ാം സ്യൂട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിജയികള്‍ക്ക് ട്രോഫി വിതരണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ജെയ് 972-948-8476, റോജ -860 992 8142

Address Location

Inspiration Masters LLC

1304 W.Walnut Hill Lane

Suite 205

Irving, TX-75038

പി.പി.ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here