അറ്റ്ലാന്‍റ: കുമ്പനാട്ടുനിന്ന് വിവിധകാലഘട്ടങ്ങളിലായി വടക്കെ അമേരിക്കയിലെ പട്ടണങ്ങളില്‍ താമസമാക്കിയിരിക്കുന്ന പെന്തക്കോസ്തുകാരുടെ സമ്മേളനം ഫ്ളോറിഡായില്‍ നടക്കുന്ന 14-ാംത് ഐ.പി.സി. ഫാമിലികോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഫോര്‍ട്ട് ലോഡര്‍ഡേയില്‍ മാരിയാറ്റ് കോറല്‍ സ്പ്രിംഗ് ഹോട്ടലില്‍ (11775 ഹീറന്‍ ബേയ് ബളവാഡ്, കോറല്‍ സ്പ്രിങ്ങ്സ്, ഫ്ളോറിഡ 33076)വെച്ച് ജൂലൈ 30 ശനിയാഴ്ച പകല്‍ നടക്കും. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ പാര്‍ക്കുന്ന കുമ്പനാട് സ്വദേശികള്‍ ഒത്തു ചേര്‍ന്ന് സ്നേഹ ബന്ധം പുതുക്കുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ കുമ്പനാട് സ്വദേശികള്‍ക്കും, കുമ്പനാട് സമീപ സ്വദേശികള്‍ക്കും പങ്കെടുക്കാവുന്നതാണ്. സമ്മേളനത്തിലേക്ക് പ്രവേശന ഫീസ് സൗജന്യമായിരിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ചാക്കോ സ്റ്റീഫന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here