ന്യൂയോര്‍ക്ക്: മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 14 ദിവസത്തെ സന്ദര്‍ശത്തിനായി അമേരിക്കയില്‍ എത്തി.

ഉച്ചക്ക് 5.30നു ന്യൂയോര്‍ക്ക് ജെ എഫ് കെ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോളോവോസ്, അടൂര്‍കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ അപ്രേം, അഹമ്മദബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ സഭാ മാജിേംഗ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയര്‍ ചേര്‍ന്ന് സ്വീകരിച്ചു

നിരണം ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസൊസ്റ്റമൊസ്, വൈദീക ട്രസ്ടീ ഡോ. ജോണ്‍സ് എബ്രഹാം കൊനാട്ട്, പേഴ്‌സണല്‍ സെക്രട്ടറി ഫാ. ജിന്‍സ് ജോണ്‍സണ്‍ എന്നിവരാണ് പരിശുദ്ധ ബാവായോടൊപ്പം അമേരിക്കന്‍ ഭദ്രാസനങ്ങള്‍ സന്ദര്‍ശിക്കുന്നത്
1979ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസങ്ങളിലേക്ക് കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ്.

ഇരു ഭദ്രാസനങ്ങളിലും ഫിലടല്‍ഫിയ, ന്യൂയോര്‍ക്ക്, ഡാളസ് എന്നീ സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍ നിന്നും ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും.

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

 

85.php

LEAVE A REPLY

Please enter your comment!
Please enter your name here