ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍വാര്‍ഷികം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. 2014-2015 സ്‌കൂള്‍ വര്‍ഷത്തിലെ അവസാനത്തെ അധ്യയനദിവസമായ ജൂണ്‍ 14 ഞായറാഴ്‌ച്ച 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയെതുടര്‍ന്നാണു വാര്‍ഷികാഘോഷപരിപാടികള്‍ ആരംഭിച്ചത്‌.

അബിഗെയില്‍, മരിയ, ക്രിസ്റ്റല്‍, ജൂഡിത്‌ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ഉത്‌ഘാടനം ചെയ്‌തു. മതബോധനസ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ്‌ കുറിച്ചി സ്വാഗതവും, പ്രിന്‍സിപ്പല്‍ ട്രസ്റ്റി സണ്ണി പടയാറ്റില്‍, സ്‌കൂള്‍ പി. റ്റി. എ. പ്രസിഡന്റ്‌ ഷാജന്‍ കുരിശേരി എന്നിവര്‍ ആശംസകളും അര്‍പ്പിച്ച്‌ സംസാരിച്ചു.

പ്രി. കെ.; കിന്റര്‍ഗാര്‍ട്ടന്‍, ഗ്രേഡ്‌ 1, ഗ്രേഡ്‌ 2 എന്നീ ക്ലാസുകളിലെ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച ആക്‌ഷന്‍ സോംഗും, ഗ്രേഡ്‌ 3, ഗ്രേഡ്‌ 4, ഗ്രേഡ്‌ 6 എന്നീ ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റും ആയിരുന്നു വാര്‍ഷികോല്‍സവത്തിന്റെ ഹൈലൈറ്റ്‌സ്‌.

പ്രീ കെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍നിന്നും നൂറുശതമാനം ഹാജര്‍ നേടിയവര്‍ക്കും, ബെസ്റ്റ്‌ സ്റ്റുഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ വികാരി ഫാ. ജോണിക്കുട്ടി പുലിശേരി നല്‍കി ആദരിച്ചു. മതാധ്യാപിക ജാന്‍സി ജോസഫിന്റെ നേതൃത്വത്തില്‍ സണ്ടേ സ്‌കൂള്‍ അധ്യാപകരാണു വാര്‍ഷികത്തിന്റെ ക്രമീകരണങ്ങള്‍ ചെയ്‌തത്‌. ജോസഫ്‌ ഈപ്പന്‍, സെബാസ്റ്റ്യന്‍ വര്‍ഗീസ്‌ എന്നിവര്‍ എം. സി. മാരായി. സ്‌കൂള്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ അരുണ്‍ തലോടി എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
ഫോട്ടോ: സാജു പോള്‍

 

88hp

LEAVE A REPLY

Please enter your comment!
Please enter your name here