ഫ്രിസ്‌ക്കൊ (ഡാളസ്): ഡാളസ് മെട്രാപ്ലെക്‌സ് ഫ്രിസ്‌ക്കൊ സിറ്റിയിലെ രാധാകൃഷ്ണ ടെംമ്പിളിന്റെ ആഗസ്റ്റ് 13 മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ‘ശ്രീമത് ഭഗവത് മഹാപുരന്‍’ പരിപാടിയില്‍ സ്വാമി മുകുന്ദാനന്ദ പങ്കെടുക്കുന്നു.

പരിശുദ്ധ സ്‌നേഹത്തിന്റെ വഴിതാരയിലൂടെ കേള്‍വിക്കാരെ നയിക്കുവാന്‍ കഴിയുന്ന ഭക്തിരസം തുളുമ്പുന്ന പ്രഭാഷണങ്ങളും, ധാന്യവും പതിമൂന്നു മുതല്‍ 19വരെ രാവിലെ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടികള്‍ക്കുശേഷം പ്രസാദവും ഉണ്ടായിരിക്കമെന്ന് സംഘാടകര്‍ അറിയിച്ചു.

ഭഗവത് ഗീത, ഭഗവത്പുരന്‍, രാമായണം ഉപനിഷത്തുകള്‍ എന്നിവ ആധികാരികമായി വ്യാഖ്യാനം ചെയ്യുവാന്‍ കഴിയുന്ന സ്വാമിജിക്ക് ശ്രീഹരിയുടെ വിവിധ അവതാരങ്ങളെ കുറിച്ചുള്ള ഗാഢമായ ജ്ഞാനം വിവിധ പ്രഭാഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ള കേള്‍വിക്കാരേയും സ്വാധീനിക്കുന്നതിനും, രസിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതിനുമുള്ള കഴിവുകള്‍ ആപാരമാണ്. ഈ അസുലഭാവസരം പ്രയോജനപ്പെടുത്തണമെന്നും, ഏവരേയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യുന്നത് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് സഹായകരമാകും എന്നും ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.JKYOG

Swamy1111

LEAVE A REPLY

Please enter your comment!
Please enter your name here